ഷെയ്ൻ നിഗം നായകനാകുന്ന അടുത്ത തമിഴ് സിനിമ...
Highlights
ആഷിക് അബു സംവിധാനം ചെയ്ത 'റൈഫിൾ ക്ലബ്' എന്ന മലയാള ചിത്രം നിർമ്മിച്ച 'ട്രൂ സ്റ്റോറി' എന്ന ബാനറിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഇനിയും പേരിടാത്ത ഈ സിനിമയുടെ പൂജ ഈയിടെ . തമിഴ്നാട്ടിലെ യേർക്കാടിൽ നടന്നു. ഇതിനെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ്ങും തുടങ്ങി നടന്ന് വരികയാണ്.
മലയാള സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ഷെയ്ൻ നിഗം തമിഴിൽ 'മദ്രാസ്കരൻ' എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചിരുന്നു. എന്നാൽ ഈ സിനിമ ആരാധകരുടെ ശ്രദ്ധ നേടാതെ പരാജയമായി! ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് ഷെയ്ൻ നിഗം വീണ്ടും ഒരു തമിഴ് സിനിമയിൽ നായകനായി അഭിനയിക്കുന്നത്.
ആഷിക് അബു സംവിധാനം ചെയ്ത 'റൈഫിൾ ക്ലബ്' എന്ന മലയാള ചിത്രം നിർമ്മിച്ച 'ട്രൂ സ്റ്റോറി' എന്ന ബാനറിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഇനിയും പേരിടാത്ത ഈ സിനിമയുടെ പൂജ ഈയിടെ . തമിഴ്നാട്ടിലെ യേർക്കാടിൽ നടന്നു. ഇതിനെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ്ങും തുടങ്ങി നടന്ന് വരികയാണ്.
പുതിയ സംവിധായകനായ ശാം സൂര്യ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഷെയ്ൻ നിഗമിനൊപ്പം സത്യരാജ്, ജോൺ കൊക്കൻ, ബർഹാൻ ബേസിൽ എന്നിവരാണ് മറ്റുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നായികയുടെ തിരഞ്ഞെടുപ്പ് നടന്നുവരികയാണ്. ലവ്, സെന്റിമെന്റ്സ്, കോമഡി എന്നിവക്ക് പ്രാധാന്യം നൽകി എടുത്തുവരുന്ന ചിത്രമാണ് ഇത് എന്നും പറയയപ്പെടുന്നുണ്ട്.