എന്‍റെ ഭംഗിക്കും, ഭാഗ്യത്തിനും കാരണം എന്‍റെ ചുണ്ടിന് താഴെയുള്ള മറുകാണ്.
Highlights
ഉത്തരേന്ത്യന്‍ പളുങ്കായ സാറാ അര്‍ജ്ജുന്‍ ദക്ഷിണേന്ത്യക്കാരായ സിനിമാപ്രേമികള്‍ക്ക് പ്രിയങ്കരിയായത് വിക്രമിന്‍റെ ദൈവത്തിരുമകളിലൂടെയാണ്...
പരസ്യചിത്രങ്ങളിലും ടെലിവിഷന്‍ പരമ്പരകളിലും ബാലതാരമായിട്ടുള്ള സാറയുടെ യശസ് വീണ്ടും ഉയര്‍ന്നത് പൊന്നിയിന്‍ സെല്‍വനില്‍ നന്ദിനി എന്ന കഥാപാത്രത്തിന്‍റെ ചെറുപ്പകാലം അവതരിപ്പിച്ചതോടെയാണ്. പിന്നീട് ബാലതാരത്തില്‍ നിന്നും നായികാപദവിയിലേയ്ക്ക് സ്ഥാനക്കയറ്റം കിട്ടിയത് ദുരന്തറിലെ യാലിനാ ജമാലി എന്ന കഥാപാത്രത്തിലൂടെ. ഇതിനിടെ മലയാളത്തില്‍ അന്നമരിയ കലിപ്പിലാണ് എന്ന സിനിമയിലും അഭിനയിച്ചിരുന്നു.
ദുരന്തര്‍ രണ്ടുഭാഗങ്ങളും ഹിറ്റായതോടെ ഇന്‍ഡ്യന്‍ സിനിമയിലെ തന്നെ 'മോസ്റ്റ് വാണ്ടഡ്' ഹീറോയിനായി മാറിയിരിക്കുകയാണ് പളുങ്ക് സുന്ദരിയായ സാറാഅര്‍ജ്ജുന്‍. തമിഴ്, തെലുങ്ക്, അതിലുപരി ഹിന്ദിയിലും തിരക്കുള്ള നായികയായി കഴിഞ്ഞ സാറ തന്നെക്കുറിച്ചും തന്‍റെ സ്വകാര്യതകളെക്കുറിച്ചും വെളിപ്പെടുത്തുന്നു.
നൂറില്‍പ്പരം പരസ്യചിത്രങ്ങളില്‍ അഭിനയിച്ചശേഷമാണ് ഞാന്‍ ഹീറോയിനായത്.
18 മാസം മാത്രം പ്രായമുള്ളപ്പോഴാണ് ഞാന്‍ അഭിനയം തുടങ്ങുന്നത്.
ദുരന്തര്‍ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കവേ, ഒരു ദിവസം ദീപിക പഡുകോണ്‍ മാഡം എന്നെ ഫോണില്‍ വിളിച്ച് ആശംസകള്‍ പറഞ്ഞു. അത് വലിയ അംഗീകാരമായി തോന്നുന്നു.
'ദൈവത്തിരുമകള്‍' എന്ന സിനിമയില്‍ വിക്രം സാറിനൊപ്പം അഭിനയിച്ചത് ഒരു സ്വപ്നം പോലെ തോന്നുന്നു.
'പൊന്നിയിന്‍ സെല്‍വന്‍' എന്ന സിനിമയില്‍ അഭിനയിച്ചശേഷം ഞാന്‍ ബോര്‍ഡിങ് സ്ക്കൂളില്‍ ചേര്‍ന്ന് പഠിക്കാന്‍ പോയി.
സ്ക്കൂളിങ് കഴിഞ്ഞ് അമേരിക്കയില്‍ പോയി അഭിനയം പഠിക്കണം എന്നായിരുന്നു എന്‍റെ ആഗ്രഹം. അതിനുമുമ്പായി തെലുങ്കില്‍ യൂഫോറിയ, ഹിന്ദിയില്‍ നിന്നും ദുരന്തര്‍ എന്നീ സിനിമകളില്‍ ഓഫര്‍ കിട്ടിയതുകൊണ്ട് അതിന് കഴിഞ്ഞില്ല.
പൊന്നിയിന്‍ സെല്‍വനില്‍ ഐശ്വര്യറായെപ്പോലെതന്നെ എന്നെ സുന്ദരിയായി കാണിച്ചിരുന്നു മണിരത്നം സാര്‍. ഐ ഫീല്‍ വെരി ഹാപ്പി.
തൃഷാമാഡം എനിക്ക് ധാരാളം ടിപ്സുകള്‍ തരാറുണ്ട്. അത് എന്‍റെ അഭിനയം മെച്ചപ്പെടുത്താന്‍ സഹായകമാകാറുണ്ട്.
ഔട്ട്ഡോര്‍ ഷൂട്ടിങ് ലൊക്കേഷനില്‍ റണ്‍വീര്‍ സിങ് സര്‍ എന്നെ വളരെയധികം കെയര്‍ ചെയ്യാറുണ്ട്.
റോഡില്‍ എവിടെയെങ്കിലും നായ്ക്കുട്ടികള്‍ ഒറ്റയ്ക്ക് നില്‍ക്കുന്നത് കണ്ടാല്‍ എന്‍റെ മനസ്സ് വേദനിക്കും.
സഞ്ജയ് ദത്ത് എനിക്ക് ആത്മീയഗുരുവിനെപ്പോലെയാണ്. ജീവിതത്തെക്കുറിച്ച് വളരെ മനോഹരമായി പാഠങ്ങള്‍ പറഞ്ഞുതരും.
മണിരത്നം സാറിന്‍റെ സെറ്റില്‍ ഭക്ഷണം കഴിക്കാന്‍ പോലും സമയം കിട്ടില്ല. ഞാന്‍ മാത്രം നേരത്തിന് ഭക്ഷണം കഴിച്ച് നന്നായി ഉറങ്ങുകയും ചെയ്യും.
എന്നോട് മണിരത്നം സാറിന് അത്ര സ്നേഹമാണ്. അതുകൊണ്ട് അദ്ദേഹത്തിന്‍റെ സെറ്റില്‍ സര്‍വ്വസ്വതന്ത്രയാണ് ഞാന്‍.
തെലുങ്കില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ വിജയ് ദേവരകൊണ്ടയാണ്. അദ്ദേഹത്തിന്‍റെ അഭിനയവും എനിക്ക് വളരെയധികം ഇഷ്ടമാണ്.
തമിഴില്‍ സൂര്യസാറിനൊപ്പം അഭിനയിക്കണം. അതാണ് എന്‍റെ ഏറ്റവും വലിയ ആഗ്രഹം.
എനിക്ക് ഡ്രസ്സ് സെന്‍സ് വളരെ കുറവാണ്. അതുകൊണ്ട് വിലപിടിപ്പുള്ള ഡ്രസ്സുകളൊന്നും വാങ്ങാറേ ഇല്ല. സാരിയും ദാവണിയും ഉടുത്ത് നടക്കാന്‍ എനിക്ക് അറിയില്ല.
ഇളയരാജ സാര്‍ സംഗീതം ചെയ്ത പാട്ടുകളാണ് എന്‍റെ ഫേവറിറ്റ് സോങ്സ്. അദ്ദേഹത്തിന്‍റെ മെലഡികള്‍ വേറെ ലെവലാണ്.
എന്‍റെ ഭംഗിക്കും, ഭാഗ്യത്തിനും കാരണം എന്‍റെ ചുണ്ടിന് താഴെയുള്ള മറുകാണ്.