വിഘ്നേഷ് കുഞ്ചാക്കോബോബനെ എന്‍റെ ഫോട്ടോ കാണിച്ചുകൊടുത്തു. ചാക്കോച്ചന്‍ അപ്പോള്‍ എന്നെ കോണ്‍ടാക്ട് ചെയ്യുകയും എന്നെ ഫിക്സ് ചെയ്യുകയും ചെയ്തു... -ഗായത്രി സുരേഷ്
Highlights
2015 ല്‍ റിലീസായ ജമ്നാപ്യാരിയിലൂടെ ചലച്ചിത്രരംഗത്തെത്തിയ അഭിനേത്രിയും മോഡലുമായ ഗായത്രി സുരേഷ് വിശേഷങ്ങളുമായി 'നാന'യ്ക്കൊപ്പം...
ഗായത്രിക്ക് സിനിമയില്‍ അഭിനയിക്കുക എന്നത് ഒരു മോഹമായിരുന്നോ...?
തീര്‍ച്ചയായും. സിനിമ എന്‍റെയൊരു വലിയ മോഹം തന്നെയായിരുന്നു. ഒന്നുകൂടി ഞാന്‍ വിശദീകരിച്ചുപറഞ്ഞാല്‍, എന്നില്‍ അന്തര്‍ലീനമായിട്ടുള്ള ആഗ്രഹം തന്നെ സിനിമയായിരുന്നു. എന്നെങ്കിലും ഒരിക്കല്‍ ഒരു സിനിമയിലെങ്കിലും അഭിനയിക്കണം എന്നാഗ്രഹിച്ചുകൊണ്ടുതന്നെയായിരുന്നു എന്‍റെ ജീവിതയാത്ര.
അതെയല്ലേ..., എന്നിട്ട് ഒന്നില്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചുവല്ലെ..?
യേസ്.. മളലേൃ വേമേ... സിനിമകള്‍ വന്നു. ഞാനത് ചെയ്തു. ഇപ്പോള്‍ ഞാന്‍ സിനിമയില്‍ പതിനൊന്ന് വര്‍ഷം പിന്നിട്ടിരിക്കുന്നു.
അഭിനയരംഗത്തേയ്ക്ക് വന്നതിനെക്കുറിച്ച്?
അഭിനയരംഗത്തേയ്ക്ക് വന്നത് അതിനോടുള്ള തീവ്രമായ ആഗ്രഹം കൊണ്ടുതന്നെയാണ്. അതാണ് അതിന്‍റെ ബേസ് ഫൗണ്ടേഷന്‍.
ഗായത്രിയുടെ ആ ആഗ്രഹം എങ്ങനെ നടന്നു എന്നതിനെക്കുറിച്ച്?
അഃ് പ്രാക്ടിക്കലായി പോസിബിളായത്, എന്‍റെയൊരു ഫ്രണ്ട് വിഘ്നേഷ് സിനിമാഫീല്‍ഡിലുണ്ടായിരുന്നു. അദ്ദേഹം 'മധുരനാരങ്ങ' എന്ന സിനിമയുടെ അസിസ്റ്റന്‍റ് ഡയറക്ടറായിരുന്നു. ജമ്നാപ്യാരിക്കുവേണ്ടി ഹീറോയിന്‍സിനെ നോക്കിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു. സിനിമയിലേക്കുവരണമെന്നുള്ള എന്‍റെ ആഗ്രഹത്തെക്കുറിച്ച് വിഘ്നേഷിന് നന്നായിട്ടറിമായിരുന്നു. വിഘ്നേഷ് കുഞ്ചാക്കോബോബനെ എന്‍റെ ഫോട്ടോ കാണിച്ചുകൊടുത്തു. ചാക്കോച്ചന്‍ അപ്പോള്‍ എന്നെ കോണ്‍ടാക്ട് ചെയ്യുകയും പിന്നീട് റൈറ്ററും ഡയറക്ടറും എന്നെ നേരില്‍ കാണുകയും ചെയ്തതിനുശേഷം എന്നെ ഫിക്സ് ചെയ്യുകയായിരുന്നു. അങ്ങനെയാണ് ജമ്നാപ്യാരി സംഭവിക്കുന്നത്.
വീട്ടില്‍ നിന്നും അപ്പോള്‍ നല്ല സപ്പോര്‍ട്ട് ലഭിച്ചിരുന്നോ..?
ഹേയ്..., ഇല്ല. എന്‍റെ അച്ഛനൊന്നും ഞാന്‍ സിനിമയില്‍ വരുന്നതിനോട് ഒരു താല്‍പ്പര്യവും ഉണ്ടായിരുന്നില്ല. ഞാനത് എന്‍റെ ആഗ്രഹം കൊണ്ട് വളരെ കഷ്ടപ്പെട്ട് പറഞ്ഞ് സമ്മതിപ്പിച്ച് അഭിനയിക്കാന്‍ വരികയായിരുന്നു.
ആദ്യത്തെ അഭിനയം... ആ സീന്‍ എന്തായിരുന്നു? ആദ്യഷോട്ടിന് വേണ്ടി മൂവി ക്യാമറയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ പരിഭ്രമം തോന്നിയിരുന്നോ?
ആദ്യത്തെ ഷോട്ട് ഒരു കാറിലായിരുന്നു. ഞാന്‍ കാറിനുള്ളില്‍ ഇരിക്കുന്നതിന്‍റെ ഒരു ക്ലോസ് ഷോട്ട്. അതെനിക്ക് ഇപ്പോഴും നല്ല ഓര്‍മ്മയുണ്ട്. ടെന്‍ഷനുണ്ടായിരുന്നോയെന്ന് ചോദിച്ചാല്‍, തീരെ ടെന്‍ഷനില്ലായിരുന്നു. കാരണം, എനിക്ക് ഷൂട്ടിംഗുമായി ബന്ധപ്പെട്ട ടെക്നിക്കാലിറ്റി ഒന്നുമില്ലല്ലോ..
മുഖം എങ്ങനെ ഫേവര്‍ ചെയ്തിരിക്കണം, പൊസിഷന്‍ എങ്ങനെ വേണം, ലുക്ക് എവിടെ കൊടുക്കണം തുടങ്ങിയ കാര്യങ്ങളൊന്നും അറിയില്ല. അതുകൊണ്ടുതന്നെ പരിഭ്രമവും ഇല്ലായിരുന്നു. എനിക്ക് അത്യാവശ്യം അഭിനയിക്കാനറിയാം എന്ന ആത്മവിശ്വാസമുള്ളതുകൊണ്ട് ആ വിശ്വാസത്തില്‍ ഞാനങ്ങ് അഭിനയിക്കുകയായിരുന്നു.
സിനിമാഭിനയം ഗൗരവമായിട്ടെടുക്കുന്നത് എപ്പോഴാണ്, ആദ്യ സിനിമ മുതല്‍ തന്നെ അതുണ്ടായിരുന്നോ?
ആദ്യകാലത്ത് ഞാന്‍ ഒരു രസത്തിനുവേണ്ടി എന്ന രീതിയിലാണ് അഭിനയിച്ചുതുടങ്ങിയത്. എന്നാലിപ്പോഴാണ് അഭിനയത്തില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതും കൂടുതലായി അതിന്‍റെ ഡെപ്ത്തിലേയ്ക്കിറങ്ങി ചെല്ലണമെന്നുമൊക്കെ തോന്നുന്നത്. ഇപ്പോള്‍ അതിന്‍റെ ശ്രദ്ധകളുണ്ട്. അഭിനയം എങ്ങനെ നന്നാക്കാം എന്ന കാര്യത്തിലൊക്കെ ഞാന്‍ ചിന്തിച്ചുതുടങ്ങിയതും ഇപ്പോഴാണ്. അതിനനുസരിച്ച് ഞാന്‍ ഡെവലപ്പ് ചെയ്തിട്ടുണ്ടെന്നും വിശ്വസിക്കുന്നു. അതിന്‍റെയെല്ലാം ഫലങ്ങള്‍ എനിക്കുണ്ടാകുമെന്നും ഞാന്‍ വിശ്വസിക്കുന്നു... പ്രതീക്ഷിക്കുന്നു.