Wednesday, 23 September 2026 | 10:38 AM

Top News

ചെന്നൈയിൽ 1700 ദിവസങ്ങൾ കടന്ന് പ്രദർശിപ്പിച്ച് വരുന്ന 'വിണ്ണൈത്താണ്ടി വരുവായ'

Admin 23 September 2026 09:26 AM
ചെന്നൈയിൽ 1700 ദിവസങ്ങൾ കടന്ന്  പ്രദർശിപ്പിച്ച് വരുന്ന 'വിണ്ണൈത്താണ്ടി വരുവായ'

Highlights

ഏകദേശം  1700 ദിവസങ്ങൾ കടന്ന്  പ്രദർശിപ്പിച്ച് വരുന്ന സിനിമയായിരിക്കുകയാണ്   'വിണ്ണൈത്താണ്ടി വരുവായ'.  ഇന്ത്യയിൽ തന്നെ  റീ-റിലീസ് ചെയ്തതിന് ശേഷം ഇത്രയും  ദിവസങ്ങൾ തുടർച്ചയായി പ്രദർശിപ്പിച്ച ചിത്രം എന്ന    റെക്കോർഡ് സൃഷ്ടിച്ചിട്ടുണ്ട്.

 

ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്തു  സിമ്പുവും,  തൃഷയും ഒന്നിച്ചഭിനയിച്ച് സൂപ്പർഹിറ്റായ ചിത്രമാണ്  'വിണ്ണൈത്താണ്ടി വരുവായ'. ഒരു പ്രണയ സിനിമയായി പുറത്തുവന്ന ഈ ചിത്രത്തിന്   എ .ആർ.റഹ്‌മാനാണ്     സംഗീതം നൽകിയിരിക്കുന്നത്.      

 2010-ൽ പുറത്തിറങ്ങിയ ഈ  ചിത്രം  പിന്നീട്,  അതായത് നാല് വർഷങ്ങൾക്ക് മുൻപ്  റീ-റിലീസ്   ചെയ്യുകയുണ്ടായി. അതനുസരിച്ച്  ചെന്നൈ അണ്ണാ നഗറിലുള്ള,  വി ആർ മാളിലുള്ള   പി.വി.ആർ തീയറ്ററിലും  ഈ ചിത്രം  റിലീസ് ചെയ്യുകയുണ്ടായി!  ഈ തിയേറ്ററിൽ അന്ന് പ്രദർശനം തുടങ്ങിയ ഈ ചിത്രം ഇപ്പോഴും ദിവസം  ഒരു ഷോ പ്രദർശിപ്പിച്ച് വരുന്നുണ്ട്.  

അതായത്  ഏകദേശം  1700 ദിവസങ്ങൾ കടന്ന്  പ്രദർശിപ്പിച്ച് വരുന്ന സിനിമയായിരിക്കുകയാണ്   'വിണ്ണൈത്താണ്ടി വരുവായ'.  ഇന്ത്യയിൽ തന്നെ  റീ-റിലീസ് ചെയ്തതിന് ശേഷം ഇത്രയും  ദിവസങ്ങൾ തുടർച്ചയായി പ്രദർശിപ്പിച്ച ചിത്രം എന്ന    റെക്കോർഡ് സൃഷ്ടിച്ചിട്ടുണ്ട്. 'വിണ്ണൈത്താണ്ടി വരുവായ'.  അടുത്ത്  തന്നെ ഈ ചിത്രം 5 വർഷം കടന്ന് തിയേറ്ററിൽ ഓടുന്ന സിനിമ എന്ന റെക്കോർഡും  നേടും!

Tags
trisha krishnan silambarasan Vinnaithaandi Varuvaayaa