Sunday, 20 September 2026 | 01:46 PM

Top News

അജിത്തിൻ്റെ കാർ റേസ് കാണുമോ മുഖ്യമന്ത്രി ജോസഫ് വിജയ്?

Admin 09 September 2026 08:21 AM
അജിത്തിൻ്റെ കാർ റേസ് കാണുമോ മുഖ്യമന്ത്രി ജോസഫ് വിജയ്?

Highlights

ഈയടുത്ത് തമിഴ്നാട് സർക്കാർ സ്പോർട്സ് സംബന്ധപ്പെട്ടു പ്രഖ്യാപിച്ചിരുന്ന ഒരു പദ്ധതിയെയും, വിജയ്‌യെയും  പ്രശംസിച്ച് അജിത്ത് ഒരു വാർത്താ കുറിപ്പ് പുറത്തെവിട്ടിരുന്നു എന്നുള്ളതും, അത് സോഷ്യൽ മീഡിയകളിൽ വൈറലായി എന്നുള്ളതും  ശ്രദ്ധേയമാണ്! ഇതിനോടനുബന്ധിച്ചാണ് വിജയ് അജിത്തിന്റെ കാർ റേസ് കാണാൻ പദ്ധതിയിട്ടിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്

മിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അജിത്ത് ഇപ്പോൾ കാർ റേസിൽ പങ്കെടുക്കുന്ന തിരക്കിലാണ്. അദ്ദേഹത്തിൻ്റെ ടീം "അജിത്കുമാർ റേസിംഗ്" ഇംഗ്ലണ്ടിലെ പ്രശസ്തമായ സിൽവർസ്റ്റോൺ സർക്യൂട്ടിൽ മിഷെലിൻ ലെ മാൻസ് കപ്പ് കാർ റേസിൽ മത്സരിക്കാൻ ഒരുങ്ങിവരികയാണ്. ഇതിനായി തീവ്ര പരിശീലനത്തിലാണ് അജിത്ത്.

അതേസമയം, അദ്ദേഹത്തിൻ്റെ കാർ റേസ് കേന്ദ്രീകരിച്ച് 'ഗ്ലാഡിയേറ്റേഴ്സ്' എന്ന പേരിൽ ഒരു ഡോക്യുമെൻ്ററി ചിത്രവും  നിർമ്മിച്ചിട്ടുണ്ട്. അതിൻ്റെ ട്രെയിലർ അടുത്തിടെ തിയേറ്ററുകളിൽ പുറത്തിറങ്ങുകയുണ്ടായി . നവംബറിൽ ഈ ഡോക്യുമെൻ്ററി ചിത്രം പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. 

ഈ സാഹചര്യത്തിലാണ് ബിസിനസ് നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി തമിഴ്നാട് മുഖ്യമന്ത്രിയും, അജിത്തിന്റെ അടുത്ത സുഹൃത്തുമായ ജോസഫ് വിജയ് സെപ്റ്റംബർ 10 മുതൽ 16 വരെ ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടൻ സന്ദർശിക്കാൻ ഒരുങ്ങിവരുന്നത്. വിജയ്‌യ്‌ക്കൊപ്പം ഉന്നത ഉദ്യോഗസ്ഥരുടെ സംഘവും ബ്രിട്ടനിലേക്ക് പോകുന്നതായി സൂചനയുണ്ട്. അപ്പോൾ  സെപ്തംബർ 11, 12 തീയതികളിൽ സിൽവർസ്റ്റോണിൽ നടക്കുന്ന അജിത്തിൻ്റെ കാർ റേസ് കാണാൻ മുഖ്യമന്ത്രി ജോസഫ് വിജയ് പദ്ധതിയിട്ടിട്ടുണ്ട് എന്നുള്ള ഒരു റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. 

ഈയടുത്ത് തമിഴ്നാട് സർക്കാർ സ്പോർട്സ് സംബന്ധപ്പെട്ടു പ്രഖ്യാപിച്ചിരുന്ന ഒരു പദ്ധതിയെയും, വിജയ്‌യെയും  പ്രശംസിച്ച് അജിത്ത് ഒരു വാർത്താ കുറിപ്പ് പുറത്തെവിട്ടിരുന്നു എന്നുള്ളതും, അത് സോഷ്യൽ മീഡിയകളിൽ വൈറലായി എന്നുള്ളതും  ശ്രദ്ധേയമാണ്! ഇതിനോടനുബന്ധിച്ചാണ് വിജയ് അജിത്തിന്റെ കാർ റേസ് കാണാൻ പദ്ധതിയിട്ടിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്!

Tags
cm vijay thalapathy vijay