Monday, 13 July 2026 | 09:26 AM

Top News

സൈജു കുറുപ്പിന്റെ 'ഹരിവരാസന'ത്തിൽ ചിരിയുണർത്താൻ യോഗി ബാബു; ചിത്രാഞ്ജലിയിൽ ചിത്രീകരണം പുരോഗമിക്കുന്നു!

സുരേഷ് വണ്ടന്നൂർ 07 July 2026 05:48 AM
സൈജു കുറുപ്പിന്റെ 'ഹരിവരാസന'ത്തിൽ ചിരിയുണർത്താൻ യോഗി ബാബു; ചിത്രാഞ്ജലിയിൽ ചിത്രീകരണം പുരോഗമിക്കുന്നു!

Highlights

'ഗുരുവായൂരമ്പലനടയിൽ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം യോഗി ബാബു അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണിത്.

 

സൈജു കുറുപ്പിനെ നായകനാക്കി രാജേഷ് നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഹരിവരാസനം’ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പുരോഗമിക്കുന്നു. തമിഴിലെ ഒന്നാംനിര കോമഡി താരം യോഗി ബാബുവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു എന്നതാണ് ഏറ്റവും പുതിയ വിശേഷം. 'ഗുരുവായൂരമ്പലനടയിൽ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം യോഗി ബാബു അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണിത്.

​മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും 'തൂഫാൻ വാരിയേഴ്‌സ്' ആയി മാറിയ ചിത്രം എന്ന റെക്കോർഡും ഹരിവരാസനത്തിനുണ്ട്. ചിത്രത്തിന്റെ പൂജാവേളയിൽ നായകൻ സൈജു കുറുപ്പ്, സംവിധായകൻ രാജേഷ് നായർ, നിർമ്മാതാക്കളായ വിനായക അജിത്, ശരത് വിനായക, തിരക്കഥാകൃത്ത് ഡോ. കെ. അമ്പാടി, നായിക സിതാര വിജയൻ, ഛായാഗ്രാഹകൻ സജാദ് കാക്കു, കലാസംവിധായകൻ രാഖിൽ എന്നിവർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയിൽ നിന്ന് ‘തൂഫാൻ വാരിയർ’ ബാഡ്ജ് സ്വീകരിച്ചിരുന്നു.

​അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. 'സാൾട്ട് മാംഗോ ട്രീ', 'തൃശൂർ പൂരം' എന്നീ ശ്രദ്ധേയമായ ചിത്രങ്ങൾക്ക് ശേഷം രാജേഷ് നായർ ഒരുക്കുന്ന ഈ സിനിമയ്ക്ക് രഞ്ജിൻ രാജ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ​പ്രധാന അണിയറപ്രവർത്തകർ ​പ്രോജക്റ്റ് ഡിസൈനർ: ആർ. ജയചന്ദ്രൻ ​പ്രൊഡക്ഷൻ ഡിസൈനർ: രാഖിൽ ​പി.ആർ.ഒ: പ്രതീഷ് ശേഖർ


 

Tags
yogibabu harivarasanam saiju kurup