മൺചിരാതിൽ പ്രകാശരശ്മികൾ...
രണ്ടുദിനം കൂടി കഴിഞ്ഞാൽ ദീപാവലി. ദീപങ്ങളുടെ പ്രകാശവും ഭംഗിയും ഒത്തുചേരുമ്പോഴുള്ള ആവേശഭരിതമായ ആഘോഷത്തിന് ഭാരതീയർ എവിടെയും ഒരുങ്ങിയിരിക്കുകയാണ്. മൺചിരാതലെ പ്രകാശരശ്മികൾ കത്തിജ്വലിച്ചു നിൽക്കുമ്പോൾ നാം ഏവരും സന്തോഷിക്കുന്നു. നരകാസുരനെ കൃഷ്ണഭഗവാൻ വധിച്ചതിന്റെ സന്തോഷം ആഘോഷമായി മാറുമ്പോൾ ദീപങ്ങൾക്കൊപ്പം പടക്കങ്ങൾ പൊട്ടിച്ചും കമ്പിത്തിരി കത്തിച്ചും കുട്ടികളും മുതിർന്നവരും ആ സന്തോഷത്തിൽ പങ്കുചേരുന്നു.
ഉത്തരേന്ത്യക്കാരാണ് മലയാളികളെക്കാൾ കൂടുതലായി ദീപാവലി ആഘോഷിക്കുന്നത്. കാലാകാലങ്ങളായി അതാണ് നാട്ടുനടപ്പ്. കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളിലുള്ളവർ പോലും ദീപാവലി കെങ്കേമമായി ആഘോഷിക്കുന്നുണ്ട്.
മലയാളികൾക്ക് തിരുവോണം എങ്ങനെയാണോ, അതുക്കും മേലെയാണ് ദീപാവലി..
.jpg)
ദീപങ്ങൾ തെളിയിച്ചും പടക്കം, കമ്പിത്തിരി, കുടചക്രം തുടങ്ങിയവ കത്തിച്ചും മധുരപലഹാരങ്ങൾ ഉണ്ടാക്കിയും, വിതരണം ചെയ്തും ഒരു കൂട്ടർ ദീപാവലി ആഘോഷിക്കുമ്പോൾ മറ്റൊരു പ്രധാന വിശേഷം കൂടി അവർക്ക് മുന്നിലുണ്ട്. അത് സിനിമയാണ്. പുതിയ സിനിമകളുടെ റിലീസ്, പ്രത്യേകിച്ച് സൂപ്പർ സ്റ്റാറുകളുടെ ചിത്രങ്ങൾ തിയേറ്ററിൽ എത്തുന്നതിന്റെ വരവ് കാത്തിരിക്കുന്നവർ ധാരാളമാണ്. ഈ വിശേഷപ്പെട്ട ദിനത്തിൽ പുതുക്കോടി വസ്ത്രങ്ങളണിഞ്ഞ് പുതിയ സിനിമ കാണാൻ പോകുന്നതും ഏവർക്കും വലിയ ഒരുക്കവും ആവേശവും ആഹ്ലാദവും തന്നെയാണ്..
ഒരാഴ്ച മുൻപ് മൂന്നാറിൽ ഒരു പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ പോയപ്പോൾ തന്നെ അവിടെയുള്ള ദീപാവലി ഒരുക്കങ്ങൾ കാണേണ്ടതു തന്നെയായിരുന്നുവെന്ന് ഹർഷ രവീന്ദ്രൻ പറയുന്നു. തൃശ്ശൂർ പൂങ്കുന്നം സ്വദേശിയാണ് ഹർഷ. തൃശ്ശൂർ പൂരം പോലെയുള്ള ബൃഹത് ഉത്സവം നടക്കുന്ന പൂരങ്ങളുടെ പൂരപ്പറമ്പിൽ നിന്നും ചെന്ന ഹർഷയ്ക്ക് ആ കാഴ്ചകൾ അത്ഭുതമാണത്രെ സമ്മാനിച്ചത്.
കുറേയധികം പരസ്യ ചിത്രങ്ങളിലും ഏതാനും ഷോർട്ട് ഫിലിമുകളിലും ആൽബങ്ങളിലും ഒക്കെ അഭിനയിച്ചിട്ടുള്ള ഹർഷ ദീപാവലിയെ വരവേൽക്കാൻ കോടി വസ്ത്രവും പുതിയ ആഭരണങ്ങളും ഒക്കെ വാങ്ങി .
ഫോട്ടോഗ്രാഫർ റെഫി തനനം ഹർഷയുടെ ആ വേഷവും അലങ്കാരവും തന്റെ ക്യാമറയിൽ പകർത്തി. ചില പോസുകൾ ഹർഷ തന്റെ ഫോണിലും ക്ലിക്ക് ചെയ്തു. മന്ദസ്മിതത്തിലും ചിരിയിലും നിറഞ്ഞു നിൽക്കുന്ന വർണ്ണ ചിത്രങ്ങൾ. ഹർഷ മലയാളികൾക്കെല്ലാം ദീപാവലി ആശംസകൾ നേരാനും മറന്നില്ല..