Tuesday, 23 June 2026 | 08:04 PM

Latest

18 വർഷത്തിനുശേഷം വീണ്ടും തെലുങ്ക് സിനിമ സംവിധാനം ചെയ്യാനൊരുങ്ങി പ്രഭുദേവ...

05 May 2026 12:30 PM
18 വർഷത്തിനുശേഷം വീണ്ടും തെലുങ്ക് സിനിമ സംവിധാനം ചെയ്യാനൊരുങ്ങി പ്രഭുദേവ...

 

 'ഇന്ത്യൻ മൈക്കേൽ ജാക്സൺ' എന്ന വിളിപേരോടുകൂടിയ പ്രഭുദേവ നൃത്തസംവിധായകൻ, നടൻ, സംവിധായകൻ തുടങ്ങി സിനിമയിൽ ഒരു ബഹുമുഖ പ്രതിഭയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ  ഭാഷകളിൽ അദ്ദേഹം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി തമിഴ് സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രഭുദേവ 18 വർഷത്തിനുശേഷം വീണ്ടും ഒരു തെലുങ്ക് സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്നത്.  

2007-ൽ റിലീസായ, ചിരഞ്ജീവി നായകനായ  'ശങ്കർ ദാദ സിന്ദാബാദ്' എന്ന ചിത്രമാണ് പ്രഭുദേവ  അവസാനമായി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം. അടുത്ത് സംവിധാനം ചെയ്യാനിരിക്കുന്ന ഈ ചിത്രത്തിൽ  വിഷ്ണു മഞ്ജുവാണ്  നായകനായി അഭിനയിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച ചർച്ചകൾ പൂർത്തിയായി എന്നും  പറയപ്പെടുന്നുണ്ട്.  അടുത്തിടെ പുറത്തിറങ്ങിയ 'കണ്ണപ്പ' എന്ന പാൻ ഇന്ത്യൻ ചിത്രത്തിലൂടെ വിഷ്ണു മഞ്ജു സിനിമ ആരാധകർക്ക് വളരെ പരിചിതനായ നടനാണ്.

Tags
Prabhu Deva