ജനനായകന്‍റെ റിലീസിനുശേഷം സൂര്യയെ നായകനാക്കുന്ന എച്ച്. വിനോദ്...
Highlights
എച്.വിനോദ് അടുത്ത് സൂര്യ നായകനാകുന്ന ചിത്രമാണത്രെ സംവിധാനം ചെയ്യുന്നത്. സൂര്യയുടെ അനുജൻ കാർത്തി നായകനായി അഭിനയിച്ച് സൂപ്പർഹിറ്റായ 'ധീരൻ അധികാരം ഒൻട്രു' എന്ന ചിത്രം സംവിധാനം ചെയ്തത് എച്.വിനോദ് ആയിരുന്നു.
വിജയ് നായകനായ 'ജനനായകൻ' ഈ മാസം 23-ന് റിലീസാകാനിരിക്കുകയാണല്ലോ! ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്ന എച്.വിനോദ് അടുത്ത് ആരെ നായകനാക്കിയാണ് ചിത്രം എടുക്കുന്നത് എന്നുള്ള ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാൽ ധനുഷിനെ നായകനാക്കിയാണ് എച്ച് വിനോദ് തന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് എന്നും, അദ്ദേഹം ഇപ്പോൾ അതിന്റെ സ്ക്രിപ്റ്റ് ഒരുക്കുന്ന ജോലികളിൽ തിരക്കിട്ടു പ്രവർത്തിച്ചുവരികയാണ് എന്നുമുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.
എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പുതിയ വാർത്ത ധനുഷ് കൂട്ടുകെട്ടിലുള്ള ചിത്രം ചില കാരണങ്ങളാൽ നിർത്തിവെച്ചിരുന്നു എന്നുള്ളതാണ്! ഇതിനെ തുടർന്ന് എച്.വിനോദ് അടുത്ത് സൂര്യ നായകനാകുന്ന ചിത്രമാണത്രെ സംവിധാനം ചെയ്യുന്നത്. സൂര്യയുടെ അനുജൻ കാർത്തി നായകനായി അഭിനയിച്ച് സൂപ്പർഹിറ്റായ 'ധീരൻ അധികാരം ഒൻട്രു' എന്ന ചിത്രം സംവിധാനം ചെയ്തത് എച്.വിനോദ് ആയിരുന്നു. ഈ ചിത്രത്തിന്റെ വിജയത്തിന് ശേഷം സൂര്യയ്ക്കുവേണ്ടി ഒരു കഥ അദ്ദേഹം എഴുതിവെച്ചിരുന്നുവത്രെ! ആ കഥയാണത്രെ എച്. വിനോദ് അടുത്ത് സൂര്യയെ നായകനാക്കി ഒരുക്കുന്നത്.
സൂര്യ അഭിനയിച്ച് ഈയിടെ റിലീസായി സൂപ്പർഹിറ്റായ 'കറുപ്പ്' എന്ന ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷൻ നേടിയതിനെ തുടർന്ന് ഇപ്പോൾ സൂര്യക്ക് നിറയെ അവസരങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ട് എന്നും പറയപ്പെടുന്നുണ്ട്. സൂര്യ, എച്.വിനോദ് കൂട്ടുകെട്ടിലുള്ള ചിത്രം നിർമ്മിക്കുന്നത് 'കറുപ്പ്', 'ധീരൻ അധികാരം ഒൻട്രു' തുടങ്ങി ഒരുപാട് സിനിമകൾ നിർമ്മിച്ചിരിക്കുന്ന 'ഡ്രീം വാരിയർ പിക്ചേഴ്സ്' തന്നെയാണത്രെ! ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്!