Wednesday, 25 November 2026 | 07:12 AM

Top News

ഫഹദ് ഫാസിൽ, '96' ഫെയിം പ്രേംകുമാർ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന്റെ പേര് 'അശരീരി'

Admin 25 November 2026 05:54 AM
ഫഹദ് ഫാസിൽ,  '96' ഫെയിം  പ്രേംകുമാർ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന്റെ പേര് 'അശരീരി'

Highlights

വൈകാരിക ഘടകങ്ങളുള്ള ഒരു ആക്ഷൻ ത്രില്ലറിന്റെ ശൈലിയിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.  പുതുവത്സര ദിനമായ ജനുവരി 1-ന് ചിത്രം റിലീസ് ചെയ്യുമെന്നും  ചിത്രത്തിന്റെ അണിയറപ്രവർത്തകർ  പ്രഖ്യാപിച്ചിട്ടുണ്ട്.


വിജയ് സേതുപതിയും, തൃഷയും ഒന്നിച്ചഭിനയിച്ച് സൂപ്പർഹിറ്റായ ചിത്രമാണ് '96'.  ഈ  ചിത്രം  സംവിധാനം ചെയ്ത പ്രേംകുമാർ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിൽ ഫഹദ് ഫാസിൽ നായകനായി അഭിനയിക്കുന്നു എന്നുള്ള വാർത്ത മുൻപ് നൽകിയിരുന്നു. ഈ ചിത്രത്തിൽ ഫഹദ് ഫാസിലിനൊപ്പം   ശിവതയാണ് നായകിയായി അഭിനയിക്കുന്നത്. 

ഇവർക്കൊപ്പം  ഹരീഷ് ഉത്തമൻ, ദേവദർശിനി, കരുണാകരൻ  തുടങ്ങിയവരും അഭിനയിക്കുന്ന ഈ സിനിമയുടെ  ചിത്രീകരണം കഴിഞ്ഞു ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നു വരികയാണ്. ഈ സാഹചര്യത്തിലാണ് ചിത്രത്തിന് 'അശരീരി' എന്ന് പേരിട്ടിരിക്കുന്നതായുള്ള  ഔദ്യോഗിക  വാർത്ത പുറത്തുവിട്ടിരിക്കുന്നത്.  ഐസരി ഗണേഷിന്റെ  'വേൽസ് ഫിലിംസും'   'മൺസൂൺ മൂവീസും' സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രത്തിന് ഗോവിന്ദ് വസന്തയാണ് സംഗീതം നൽകുന്നത്.  '96' എന്ന ചിത്രത്തിനും ഇദ്ദേഹമാണ് സംഗീതം നൽകിയിരുന്നത്.  

വൈകാരിക ഘടകങ്ങളുള്ള ഒരു ആക്ഷൻ ത്രില്ലറിന്റെ ശൈലിയിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.  പുതുവത്സര ദിനമായ ജനുവരി 1-ന് ചിത്രം റിലീസ് ചെയ്യുമെന്നും  ചിത്രത്തിന്റെ അണിയറപ്രവർത്തകർ  പ്രഖ്യാപിച്ചിട്ടുണ്ട്.ഈ സിനിമയ്ക്കു മുൻപ് പ്രേംകുമാർ സംവിധാനം ചെയ്ത 'മെയ്യഴകൻ' എന്ന ചിത്രം ആരാധക ശ്രദ്ധ നേടാതെ പോയ ചിത്രമാണ്. ഇതിൽ കാർത്തിയും, അരവിന്ദ് സാമിയുമായിരുന്നു  പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചത്.

Tags
fahadh faasil shivada asareeri C. Prem Kumar