ദൃശ്യം എനിക്ക് കരിയറില്‍ തന്നെ ഒരു പ്ലസ് ആണ് - റോഷന്‍ ബഷീര്
Highlights
പ്രേക്ഷകര്‍ക്കിടയില്‍ ആകാംക്ഷയും ജിജ്ഞാസയും വളര്‍ത്തി ഒപ്പം സഞ്ചരിക്കുന്ന 'ജോര്‍ജ്ജുകുട്ടി' എന്ന ദൃശ്യത്തിലെ കഥാപാത്രത്തിന്‍റെ പിന്നിലെ 'വരുണ്‍ പ്രഭാകര്‍' എന്ന റോഷന്‍ ബഷീര്‍ 'നാന'യ്ക്കൊപ്പം...
എപ്പോഴും വരുണ്‍ പ്രഭാകര്‍ എവിടെപ്പോയി എന്ന് ആളുകള്‍ ചോദിക്കുന്നുണ്ട്. എവിടെയാണ് വരുണ്‍ ?
ഞാനും ഒരുപാട് ട്രോളുകള്‍ കണ്ടിട്ടുണ്ട്. ഇവന്‍ ഇപ്പോ എവിടെയാണോ എന്തോ എന്നൊക്കെ ആളുകള്‍ ചോദിക്കുന്ന മീമുകള്‍ ധാരാളം കണ്ടിട്ടുണ്ട്. പക്ഷേ ഞാന്‍ എവിടെയും പോയിട്ടില്ല. ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നു. തെലുങ്കിലും തമിഴിലും ഒക്കെ ഞാന്‍ സിനിമകള്‍ ചെയ്തിട്ടുണ്ട്.
മലയാളത്തില്‍ വളരെ കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളൂ. എങ്കിലും ദൃശ്യം എനിക്ക് കരിയറില്‍ തന്നെ ഒരു പ്ലസ് ആണ്. ഒരു സിനിമ കൊണ്ട് ഞാന്‍ ഫേമസ് ആയി എന്നുപറയാം. എന്‍റെ ക്യാരക്ടര്‍ എപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നു. വരുണിനെ ഇപ്പോഴും ആളുകള്‍ വെറുക്കുന്നു. അതൊക്കെയാണ് ആ കഥാപാത്രത്തിന്‍റെ പ്ലസ്.
ഞാന്‍ സിനിമ അഭിനയിച്ച സമയത്ത് ഇത് ഇത്രയും വലിയ വിഷയം ആകും എന്ന് അറിഞ്ഞില്ല. പക്ഷേ ഇപ്പോള്‍ അതിന്‍റെ മൂന്നാം ഭാഗവും വന്നു. വളരെ സന്തോഷം തരുന്ന കാര്യം ആണത്.
റോഷന് ഏത് കഥാപാത്രം ചെയ്യാനാണ് കൂടുതല്‍ ഇഷ്ടം?
എന്‍റെ സ്റ്റൈല്‍ കൊണ്ട് എനിക്ക് ഈ ക്യാരക്ടര്‍ ആണ് ചെയ്യാന്‍ പറ്റുക എന്ന് പൊതുവേ വിലയിരുത്തപ്പെടാറുണ്ട്. പക്ഷേ അതെനിക്ക് ബ്രേക്ക് ചെയ്യണം. അങ്ങനെയാണ് എനിക്ക് 'റേച്ചല്‍' വരുന്നത്. അത് ടോട്ടലി വ്യത്യസ്തമായ കഥാപാത്രം ആയിരുന്നു. ഭയങ്കര സാമ്പിളായ കഥാപാത്രം ആണ്. ഇങ്ങനെയൊരു കഥാപാത്രം എനിക്ക് ഇനി കിട്ടുമോ എന്ന് അറിയില്ല. ചലഞ്ചിംഗ് ആയ ഒരു കഥാപാത്രം ആയിരുന്നു റേച്ചലിലെ എന്‍റെ വേഷം.
റോഷന്‍റെ പ്ലസ് ടു സിനിമ കണ്ടിട്ട് പ്രേമിക്കാന്‍ തോന്നിയവര്‍ ഒരുപാട് പേരുണ്ട്?
അതിലെ പാട്ട് എല്ലാവര്‍ക്കും ഒരുപാട് ഇഷ്ടമാണ്. എന്നോട് ക്രഷ് തോന്നിയവര്‍ ഉണ്ട് എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. പണ്ട് ഓര്‍ക്കൂട്ടിലൊക്കെ മെസേജുകള്‍ വരുമായിരുന്നു. പ്ലസ് ടുവില്‍ അഭിനയിച്ച എല്ലാവരോടും ഇപ്പോഴും നല്ല ബന്ധം നിലനിര്‍ത്തുന്നുണ്ട്.
ദൃശ്യത്തിന്‍റെ ഭാഗമായിട്ട് 13 വര്‍ഷമായി...?
2009 നുശേഷമാണ് ഷൂട്ട് തുടങ്ങുന്നത്. ഞാന്‍ അന്ന് പ്ലസ് ടൂ കഴിഞ്ഞ് ഇരിക്കുകയാണ്. ഇത്രയും വര്‍ഷം ഞാന്‍ സിനിമയുടെ ഭാഗമായി ഇവിടെയുണ്ട്.