Friday, 03 July 2026 | 08:05 AM

Exclusive

'നാല് വർഷത്തോളമായി രോ​ഗബാധിതൻ' -വിഷ്ണു വിശാൽ

Admin 26 June 2026 05:42 AM
'നാല് വർഷത്തോളമായി രോ​ഗബാധിതൻ' -വിഷ്ണു വിശാൽ

Highlights

താൻ കടന്നുപോകുന്ന രോ​ഗാവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞ് തമിഴ്നടൻ വിഷ്ണു വിശാൽ. നാല് വർഷത്തോളമായി ഓട്ടോഇമ്മ്യൂൺ രോഗബാധയുമായി പോരാടുകയാണ് എന്നാണ് താരം വെളിപ്പെടുത്തിയത്.

 

താൻ കടന്നുപോകുന്ന രോ​ഗാവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞ് തമിഴ്നടൻ വിഷ്ണു വിശാൽ. നാല് വർഷത്തോളമായി ഓട്ടോഇമ്മ്യൂൺ രോഗബാധയുമായി പോരാടുകയാണ് എന്നാണ് താരം വെളിപ്പെടുത്തിയത്. പുതിയ സിനിമയായ ​ഗാട്ട ​ഗുസ്തി 2ന്റെ പ്രമോഷനിടെ താരത്തിന്റെ മുഖത്തെ ക്ഷീണവും മാറ്റങ്ങളും കണ്ട് ആശങ്ക പ്രകടിപ്പിച്ചതോടെ താരം തന്നെയാണ് വിശദീകരണവുമായി എത്തിയത്.

താരത്തിന്റെ മുഖം നീരുവന്ന് ചീർത്തിരിക്കുന്ന അവസ്ഥയിലായിരുന്നു. ഇതാണ് ആരാധകരെ ആശങ്കയിലാക്കിയത്. മെസേജുകളിലൂടെയും കമന്റുകളിലൂടെയും നിവധി പേരാണ് താരത്തോട് കാരണം തിരക്കിയത്. ഇതോടെയാണ് വിഷ്ണു തന്റെ രോ​ഗാവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്. മരുന്ന് കഴിക്കുന്നതിലാണ് തന്റെ മുഖം വീർത്തിരിക്കുന്നത് എന്നാണ് താരം പറയുന്നത്. ആരോ​ഗ്യത്തിനാണ് താനിപ്പോൾ പ്രധാന്യം കൊടുക്കുന്നതെന്നും താരം പറഞ്ഞു.

Tags
Vishnu Vishal