നാനിയുടെ തെലുങ്ക് സിനിമയിൽ പൃഥിവിരാജ്, പ്രീതി മുകുന്ദൻ...
Highlights
സുജിത് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ഡാർക്ക് കോമഡി ആക്ഷൻ ഡ്രാമയായിട്ടാണ് ഒരുങ്ങിവരുന്നത് എന്നും ഈ സിനിമയിൽ മലയാള നടനായ . പൃഥ്വിരാജ്, തമിഴ് നടിയായ പ്രീതി മുകുന്ദൻ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടെന്നുള്ള വാർത്ത ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
തെലുങ്കിലെ മുൻനിര നടന്മാരിൽ ഒരാളായ നാനി അഭിനയിച്ച് ഈയിടെ റിലീസായ ചിത്രമാണ് 'ദി പാരഡൈസ്'. സെപ്റ്റംബർ 24-ന് പുറത്തിറങ്ങിയ ഈ ചിത്രത്തിൽ കയാദു ലോഹർ ആയിരുന്നു നായകിയായി അഭിനയിച്ചത്. ഈ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്, എങ്കിലും ബോക്സ് ഓഫീസിൽ 169 കോടി കളക്ഷൻ നേടി എന്നാണ് റിപ്പോർട്ട്. ഈ ചിത്രത്തിന് ശേഷം നാനി ഇപ്പോൾ 'ബ്ലഡി റോമിയോ' എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്.
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഷൂട്ടിങ്ങ് ഡൽഹിയിൽ പൂർത്തിയായി, അടുത്ത ഷെഡ്യൂൾ നവംബർ 19 ന് ഹൈദരാബാദിലെ ഒരു അലുമിനിയം ഫാക്ടറിയിൽ ആരംഭിക്കുമെന്നാണ് പറയപ്പെടുന്നത്. . സുജിത് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ഡാർക്ക് കോമഡി ആക്ഷൻ ഡ്രാമയായിട്ടാണ് ഒരുങ്ങിവരുന്നത് എന്നും ഈ സിനിമയിൽ മലയാള നടനായ . പൃഥ്വിരാജ്, തമിഴ് നടിയായ പ്രീതി മുകുന്ദൻ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടെന്നുള്ള വാർത്ത ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
പൃഥിവിരാജിന് കഥാനായക തുല്യ കഥാപാത്രമാണത്രെ നൽകിയിരിക്കുന്നത്. അതിനാലാണ് പൃഥിവിരാജ് ഈ ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിച്ചത് എന്നും പറയപ്പെടുന്നുണ്ട്. നിഹാരിക എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ഈ ചിത്രം 2027 ൽ പ്രദർശനത്തിനെത്തുമത്രേ!