Thursday, 25 June 2026 | 12:18 AM

Top News

'അമ്മ' സംഘടനയിലെ പ്രശ്നങ്ങൾ ഉടന്‍ പരിഹരിക്കും -മമ്മൂട്ടി

Admin 24 June 2026 06:08 AM
'അമ്മ' സംഘടനയിലെ പ്രശ്നങ്ങൾ ഉടന്‍ പരിഹരിക്കും -മമ്മൂട്ടി

Highlights

'അമ്മ' (AMMA) സംഘടനയിലെ പ്രതിസന്ധികളും തർക്കങ്ങളും ഉടൻ തന്നെ പരിഹരിക്കപ്പെടുമെന്ന് നടൻ മമ്മൂട്ടി വ്യക്തമാക്കി.

 

'അമ്മ' (AMMA) സംഘടനയിലെ പ്രതിസന്ധികളും തർക്കങ്ങളും ഉടൻ തന്നെ പരിഹരിക്കപ്പെടുമെന്ന് നടൻ മമ്മൂട്ടി വ്യക്തമാക്കി. സംഘടനയിലെ പ്രശ്നങ്ങളെല്ലാം ചെറിയ കാര്യങ്ങൾ മാത്രമാണെന്നും, അവയെല്ലാം ചർച്ചകളിലൂടെ ശരിയായിക്കൊള്ളുമെന്നും ദില്ലിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പ്രതികരിച്ചു.

വരവ്-ചെലവ് കണക്കുകളിലെ തർക്കങ്ങളെ തുടർന്ന് ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള 17 അംഗ ഭരണസമിതി കൂട്ടത്തോടെ രാജിവച്ചിരുന്നു.

നിലവിലെ പ്രതിസന്ധികൾ മറികടക്കാൻ രമേഷ് പിഷാരടി കൺവീനറായുള്ള താൽക്കാലിക അഡ്ഹോക്ക് കമ്മിറ്റിയാണ് നാല് മാസത്തേക്ക് സംഘടനയുടെ ഭരണം ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

Tags
Mamootty Ammaassociation