അവരൊക്കെ നല്ല വൈബ് ആയിരുന്നു... നല്ല കൂള്‍ ആണ്... -ബിജുക്കുട്ടന്
Highlights
രണ്ട് പതിറ്റാണ്ടുകളായി മലയാളികളുടെ ഹൃദയത്തില്‍ നിലനിന്നിരുന്ന ബിജുക്കുട്ടന്‍ പുതിയ തലമുറയിലെ അഭിനേതാക്കള്‍ക്കൊപ്പവും സഞ്ചരിക്കുന്നു.'നാന'യ്ക്കൊപ്പം വിശേഷങ്ങളുമായി...
പുതിയ തലമുറയുമായി ചേര്‍ന്ന് അഭിനയിച്ച അനുഭവം എങ്ങനെ ഉണ്ടായിരുന്നു?
അവരൊക്കെ നല്ല വൈബ് ആയിരുന്നു. നല്ല കൂള്‍ ആണ്. അവര്‍ക്ക് സിനിമ ഇത്രയധികം ഹിറ്റ് അടിച്ചതില്‍ വലിയ അട്ടഹാസം ഒന്നുമില്ല. ചില്‍ മൂഡ് ആണ്. ഹാഷിറും സംഘത്തെയും നമ്മള്‍ സോഷ്യല്‍മീഡിയയില്‍ കാണുന്ന പോലെ തന്നെയാണ് റിയല്‍ലൈഫിലും. അത് എനിക്ക് പുതിയ അനുഭവം തന്നെ ആയിരുന്നു.
പലതരത്തിലുള്ള അച്ഛന്‍ മക്കള്‍ ബന്ധങ്ങള്‍ ഉണ്ടല്ലോ നമ്മുടെ ജീവിതത്തില്‍. ബിജുവും ഒരു അച്ഛനാണ്. എങ്ങനെയാണ് പിതൃത്വത്തെ കാണുന്നത്?
സ്നേഹത്തിന്‍റെ കേന്ദ്രങ്ങളാണ് അച്ഛന്മാര്‍. ഉള്ളില്‍ കടലോളം സ്നേഹം ഉണ്ട്. പക്ഷേ പല സമയത്തും ദേഷ്യത്തോടെയും മറ്റും കാണപ്പെടും. എന്നാല്‍ ഉള്ളില്‍ നല്ലോണം സ്നേഹം കാണും.
എനിക്ക് എന്‍റെ അച്ഛനെയും അമ്മയെയും ഒരുപാട് ഇഷ്ടമാണ്. ഒരുപോലെ. എന്‍റെ ജീവിതത്തില്‍ ഞാന്‍ എന്‍റെ മക്കള്‍ക്ക് നല്ല ഒരു അച്ഛന്‍ തന്നെയാണ് ഞാന്‍ എന്ന് പ്രതീക്ഷിക്കുന്നു.