'മാളികപ്പുറം': "സിനിമകണ്ടിരിക്കെ പലപ്പോഴും കണ്ണുകള്‍ നിറഞ്ഞു പൂര്‍ത്തിയായപ്പോള്‍ കുറേനേരത്തേക്ക് ഒന്നും പറയാനായില്ല" ജയറാം
നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനത്തിൽ അഭിലാഷ് പിള്ള തിരക്കഥ രചിച്ച ചിത്രമാണ് മാളികപ്പുറം. ഉണ്ണി മുകുന്ദനാണ് നായകൻ. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമ കണ്ട് കണ്ണ് നിറഞ്ഞ് നടന്‍ ജയറാം. ചിത്രം നല്‍കിയ സംതൃപ്തിയിലും അനുഭൂതിയിലും മലയാളത്തില്‍ മമ്മൂട്ടി പറയുന്ന ആമുഖം തമിഴില്‍ താന്‍ പറഞ്ഞുകൊള്ളാമെന്ന വാഗ്ദാനവും നടന്‍ നൽകി. ചെന്നൈയില്‍ കുടുംബത്തിനൊപ്പമാണ് ജയറാം 'മാളികപ്പുറം' കണ്ടത്.
തിയറ്ററില്‍ നിന്ന് ഇറങ്ങിയ ഉടന്‍ വിളിച്ചത് ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ ആന്റോ ജോസഫിനെയാണ്. സിനിമകണ്ടിരിക്കെ പലപ്പോഴും തന്റെ കണ്ണുകള്‍ നിറഞ്ഞുവെന്നും പൂര്‍ത്തിയായപ്പോള്‍ കുറേനേരത്തേക്ക് ഒന്നും പറയാനായില്ലെന്നും ജയറാം ആന്റോയോട് പറഞ്ഞു. ആന്റോയോട് സംസാരിക്കുമ്പോഴും 'മാളികപ്പുറം'നല്‍കിയ കാഴ്ചാനുഭവത്തില്‍ ജയറാമിന്റെ വാക്കുകള്‍ ഇടറി.
ഇതിനൊപ്പമാണ് മമ്മൂട്ടി പറയുന്ന ആമുഖം ചിത്രത്തിന്റെ തമിഴ്പതിപ്പില്‍ താന്‍ പറഞ്ഞുകൊള്ളാമെന്ന വാഗ്ദാനം ജയറാം മുന്നോട്ടുവെച്ചത്. തികഞ്ഞ അയ്യപ്പഭക്തനായ ജയറാം മുടങ്ങാതെ ശബരിമല ദര്‍ശനം നടത്തുന്നയാളാണ്.
സൈജുകുറുപ്പ്, രമേഷ് പിഷാരടി, ടി.ജി. രവി തുടങ്ങിയവര്‍ക്കൊപ്പം ബാലതാരങ്ങളായ ദേവനന്ദന, ശ്രീപദ് യാന്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. അഭിലാഷ് പിള്ളയാണ് തിരക്കഥ. ഛായാഗ്രഹണം വിഷ്ണുനാരായണനും എഡിറ്റിങ് ഷമീര്‍ മുഹമ്മദും നിര്‍വഹിക്കുന്നു. സംഗീതം രഞ്ജിന്‍രാജ്.