Thursday, 13 August 2026 | 07:17 AM

Top News

ആഘോഷമാക്കാൻ വമ്പൻ താരനിര; അമൽ നീരദിന്റെ 'ബാച്ച്ലർ പാർട്ടി D'EUX'...

സുരേഷ് വണ്ടന്നൂർ 13 August 2026 06:03 AM
ആഘോഷമാക്കാൻ വമ്പൻ താരനിര; അമൽ നീരദിന്റെ 'ബാച്ച്ലർ പാർട്ടി D'EUX'...

Highlights

​മലയാള സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അമൽ നീരദ് ചിത്രം 'ബാച്ച്ലർ പാർട്ടി D'EUX' നവംബർ 19-ന് തിയേറ്ററുകളിലെത്തുന്നു.

 

​മലയാള സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അമൽ നീരദ് ചിത്രം 'ബാച്ച്ലർ പാർട്ടി D'EUX' നവംബർ 19-ന് തിയേറ്ററുകളിലെത്തുന്നു. 2012-ൽ പുറത്തിറങ്ങി തരംഗമായി മാറിയ 'ബാച്ച്ലർ പാർട്ടി'യുടെ രണ്ടാം ഭാഗമെന്ന സൂചനയോടെയാണ് ചിത്രം എത്തുന്നത്.  

​യുവതാര നിര അണിനിരക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, നസ്ലിൻ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ, ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ, ഹൻസിക കൃഷ്ണ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. 2012-ലെ ചിത്രവുമായി പുതിയ പ്രമേയത്തിന് എന്തെങ്കിലും കഥാപരമായ ബന്ധമുണ്ടോ എന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.  

​വമ്പൻ നിർമ്മാണ കൂട്ടുകെട്ട്

അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകളിൽ അമൽ നീരദ്, അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ&എ റിലീസാണ് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിൽ എത്തിക്കുന്നത്.  

​സാങ്കേതിക മികവ്  

​ഛായാഗ്രഹണം: അപ്പു പ്രഭാകർ  , ​സംഗീതം: ക്രിസ്റ്റോ സേവ്യർ  , ​എഡിറ്റിംഗ്: വിവേക് ഹർഷൻ  
​വൻ താരനിരയും അമൽ നീരദ് മേക്കിംഗും ഒന്നിക്കുമ്പോൾ തിയേറ്ററുകളിൽ മറ്റൊരു ദൃശ്യവിരുന്ന് തന്നെ പ്രതീക്ഷിക്കാം...


 

Tags
Amal Neerad Bachelor Party 2