'രാമായണം' സിനിമ അന്താരാഷ്ട്ര തലത്തിൽ പ്രബലപ്പെടുത്താനുള്ള പദ്ധതി...
Highlights
പലർക്കും ഈ കാവ്യത്തെ കുറിച്ച് വലിയ ധാരണയില്ല! അതിനാൽ അന്താരാഷ്ട്ര തലത്തിലുള്ള ആരാധകരെ ആകർഷിക്കുന്നതിനായി, 'രാമായണ'യുടെ പ്രത്യേക ട്രെയിലരും, വീഡിയോക്കളും പുറത്തുവിടാനും പദ്ധതിയിട്ടിട്ടുണ്ട്. ഇത് മുഖേന ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ഈ കാവ്യം കുറിച്ച് അറിയുവാൻ സാധിക്കും'' എന്ന് കുറിപ്പിട്ടിട്ടുണ്ട്!
ഇന്ത്യൻ ഇതിഹാസങ്ങളിൽ ഒന്നായ 'രാമായണം' മുമ്പ് സിനിമകളായും, ടി.വി.പരമ്പരകളായും പുറത്തുവന്നിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ തരത്തിൽ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഹിന്ദിയിൽ ഒരുങ്ങി വരുന്ന രാമായണം എന്ന സിനിമ അടുത്ത് തന്നെ റിലീസിനൊരുങ്ങി വരികയാണ്. നിതേഷ് തിവാരിയുടെ സംവിധാനത്തിൽ രൺപീർ കപൂർ, സായ് പല്ലവി, യഷ് തുടങ്ങി ഒരുപാട് താരങ്ങൾ അഭിനിരിക്കുന്ന ഈ കാവ്യത്തെ അന്താരാഷ്‌ട്ര തലത്തിൽ കൊണ്ട് പോകാനുള്ള പുതിയ ശ്രമങ്ങൾ നടത്തി വരികയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകൾ .
ഇത് സംബന്ധമായി ചിത്രത്തിൻ്റെ നിർമ്മാതാക്കൾ നമിത് മൽഗോത്ര, യഷ്, സംവിധായകൻ നിതേഷ് തിവാരി എന്നിവർ പുറത്തുവിട്ടിരിക്കുന്ന ഔദ്യോഗിക പ്രഖ്യാപനത്തിൽ, 'രാമായണം' എന്ന കാവ്യത്തെ സിനിമയായി സൃഷ്ടിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഇന്ത്യയുടെ ഏറ്റവും മികച്ച ഈ പുരാണ ഇതിഹാസത്തെ ലോകമെമ്പാടും എത്തിക്കണം എന്നുള്ളത് ഞങ്ങളുടെ കനവായിരുന്നു. അതിന്റെ ഭാഗമായി അന്താരാഷ്ട്ര പരസ്യപ്രചാരണം സോണി പിക്‌ചേഴ്‌സ് ഇൻ്റർനാഷണൽ അടുത്ത് തന്നെ തുടങ്ങുവാൻ പോകുന്നു. ഇത് . ഈ കാവ്യത്തെ ലോകമെമ്പാടും ഉള്ള പ്രേക്ഷകർക്ക് എത്തിക്കുവാൻ സഹായകമാകും.
പലർക്കും ഈ കാവ്യത്തെ കുറിച്ച് വലിയ ധാരണയില്ല! അതിനാൽ അന്താരാഷ്ട്ര തലത്തിലുള്ള ആരാധകരെ ആകർഷിക്കുന്നതിനായി, 'രാമായണ'യുടെ പ്രത്യേക ട്രെയിലരും, വീഡിയോക്കളും പുറത്തുവിടാനും പദ്ധതിയിട്ടിട്ടുണ്ട്. ഇത് മുഖേന ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ഈ കാവ്യം കുറിച്ച് അറിയുവാൻ സാധിക്കും'' എന്ന് കുറിപ്പിട്ടിട്ടുണ്ട്! ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങി ഒരുപാട് ഭാഷകളിൽ രാമായണം ചിത്രം പുറത്തിറങ്ങും!