Thursday, 22 October 2026 | 07:25 PM

Latest

തമിഴ് സിനിമ സംഗീതജ്ഞൻ ‛തേനിസൈ തെൻറൽ' ദേവ അന്തരിച്ചു

sreyas 17 October 2026 10:14 AM
തമിഴ്  സിനിമ സംഗീതജ്ഞൻ ‛തേനിസൈ  തെൻറൽ'  ദേവ  അന്തരിച്ചു

Highlights

തമിഴ് സിനിമയിൽ  ആദ്യമായി   ഘാന ഗാനങ്ങൾ അവതരിപ്പിച്ചതും, ആലപിച്ചതും  ദേവയാണ്. 

 

തമിഴിൽ ‛തേനിസൈ  തെൻറൽ'   എന്ന്  ആരാധകർ   വിശേഷിപ്പിച്ച് വന്ന  സംഗീത വി സംവിധായകൻ ദേവ  (വയസ്സ്-75) അന്തരിച്ചു. തമിഴ്, തെലുങ്ക്,  മലയാളം, കന്നഡ  തുടങ്ങിയ ഭാഷകളിലായി  ഏകദേശം 450 ചിത്രങ്ങൾക്ക്  ഇദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. .പെട്ടെന്നുള്ള നെഞ്ചുവേദനയെ തുടർന്ന് ഇന്ന് രാവിലെ എട്ടരയോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ  ദേവയെ   പ്രവേശിപ്പിച്ചു. എന്നാൽ ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്. 

1989 ലാണ് ദേവ തൻ്റെ സംഗീത അരങ്ങേറ്റം കുറിച്ചത്. രജനികാന്ത്, കമൽഹാസൻ,  വിജയ്, അജിത്, സൂര്യ, പ്രശാന്ത് തുടങ്ങി തമിഴ് സിനിമയിലെ നിരവധി മുൻനിര താരങ്ങൾ അഭിനയിച്ച ചിത്രങ്ങൾക്ക്  അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. തമിഴ് സിനിമയിൽ  ആദ്യമായി   ഘാന ഗാനങ്ങൾ അവതരിപ്പിച്ചതും, ആലപിച്ചതും  ദേവയാണ്.   450-ലധികം സിനിമകൾക്ക്  സംഗീതം നൽകിയിട്ടുള്ള  ദേവ  നല്ല ഒരു ഗായകനും കൂടിയാണ്.   സിനിമകളിൽ   'സൂപ്പർസ്റ്റാർ  രജനികാന്ത്' എന്നുവരുന്ന    ടൈറ്റിൽ കാർഡിലെ ബി.ജി.എം. സംഗീതം നൽകിയത് ദേവയാണ്.  വൈ.ജി. മഹേന്ദ്രൻ നായകനായ സാരുകേശി' എന്ന ചിത്രത്തിന് വേണ്ടിയാണ് ദേവ  അവസാനമായി സംഗീതം ഒരുക്കിയത്. ഇദ്ദേഹത്തിന്റെ മകൻ ശ്രീകാന്ത് ദേവയും സംഗീത സംവിധായകനും, ഗായകനുമാണ്.