'സിഗ്‌മ'യുടെ പരാജയത്തിനെ തുടർന്ന് ഹീറോയാകുന്ന ജേസൺ സഞ്ജയ്
Highlights
തന്റെ ചെറിയച്ഛനും, തമിഴിൽ 'താക്ക താക്ക' എന്ന ചിത്രം സംവിധാനം ചെയ്ത സഞ്ജീവിന്റെ സംവിധാനത്തിലാണത്രെ ജേസൺ സഞ്ജയ് ഹീറോയായി അഭിനയിക്കാൻ തീരുമാനിച്ചിരിക്കുന്നത്
തമിഴിൽ 'സിഗ്‌മ' എന്ന ചിത്രം മുഖേന സംവിധായകനായി അരങ്ങേറ്റം കുറിച്ച ജേസൺ സഞ്ജയ്, അടുത്ത് ഹീറോയായി അഭിനയിക്കാൻ പോകുകയാണ് എന്നുള്ള വാർത്തയാണ് ഇപ്പോൾ കോളിവുഡിൽ പുറത്തുവന്നു വൈറലായിക്കൊണ്ടിരിക്കുന്നത്. നടനും, ഇപ്പോഴത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജോസഫ് വിജയ്‌യുടെ പുത്രനുമായ ജേസൺ സഞ്ജയ് സംവിധാനം ചെയ്ത ഈ ചിത്രം വളരെയധികം പ്രതീക്ഷകളോടെയാണ് റിലീസായത്. ഇതിൽ സന്ദീപ് കിഷൻ ആയിരുന്നു നായകനായി അഭിനയിച്ച ത്. എന്നാൽ ' സിഗ്‌മ'ക്ക് ആരാധകർക്കിടയിൽ സ്വീകരണം ലഭിച്ചില്ല!
ബോക്സ് ഓഫീസിൽ ചിത്രം പരാജയപ്പെട്ടതിനെ തുടർന്ന് അടുത്ത് ഒരു സിനിമയിൽ ഹീറോയായി അഭിനയിക്കാനാണ് ജേസൺ സഞ്ജയ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്. ജേസൺ സഞ്ജയിനെ നായകനാക്കി ചിത്രം ഒരുക്കുവാനും, നിർമ്മിക്കാനും ഒരുപാട് മുൻനിര സംവിധായകരും, നിർമ്മാതാക്കളും മുൻവന്നിട്ടുണ്ടെങ്കിലും, ജേസൺ സഞ്ജയ് തന്റെ ചെറിയച്ഛനും, തമിഴിൽ 'താക്ക താക്ക' എന്ന ചിത്രം സംവിധാനം ചെയ്ത സഞ്ജീവിന്റെ സംവിധാനത്തിലാണത്രെ ഹീറോയായി അഭിനയിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
അതേ സമയം ഈ ചിത്രം നിർമ്മിക്കുന്നത് 'സിഗ്‌മ' എന്ന ചിത്രം നിർമ്മിച്ച ലൈക്ക പ്രൊഡക്ഷൻസ് തന്നെയാണത്രെ! ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും, അടുത്ത് തന്നെ അത് പ്രതീക്ഷിക്കാം എന്നാണ് പറയപ്പെടുന്നത് .