Wednesday, 07 October 2026 | 09:38 PM

Latest

ബോളിവുഡ് സംവിധായകനായ ആർ.ബാൽകി തമിഴിൽ ആദ്യമായി ഒരുക്കുന്ന ചിത്രം

sreyas 03 October 2026 08:55 AM
ബോളിവുഡ് സംവിധായകനായ ആർ.ബാൽകി തമിഴിൽ ആദ്യമായി ഒരുക്കുന്ന ചിത്രം

Highlights

ഇതിൽ  ബോളിവുഡിലെ  പ്രശസ്ത  നടിമാരിൽ ഒരാളായ   വിദ്യാ ബാലനാണത്രെ  നായികയായി അഭിനയിക്കുന്നത്.

ബോളിവുഡിൽ  ശ്രദ്ധേയനായ  ഒരു  സംവിധായകനാണ് ബാൽകി എന്ന ബാലകൃഷ്ണൻ.  തമിഴ് നാട്ടിൽ കുംഭകോണമാണ് ഇദ്ദേഹത്തിന്റെ ജന്മസ്ഥലം. അമിതാബ് ബച്ചൻ നായകനായ  'ചീനിഗം' 'പാ', ധനുഷും, അമിതാബ് ബച്ചനും ഒന്നിച്ചഭിനയിച്ച  'ഷമിതാബ്'   തുടങ്ങി  പല  വ്യത്യസ്ത ഹിന്ദി  ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ബാൽകി അടുത്ത് തമിഴിൽ ഒരു സിനിമ സംവിധാനം ചെയ്യാനൊരുങ്ങി വരികയാണ് എന്നുള്ള വാർത്ത ലഭിച്ചിട്ടുണ്ട്.  ഇതിൽ  ബോളിവുഡിലെ  പ്രശസ്ത  നടിമാരിൽ ഒരാളായ   വിദ്യാ ബാലനാണത്രെ  നായികയായി അഭിനയിക്കുന്നത്.

  2009-ൽ റിലീസായ  'പാ'   എന്ന ചിത്രത്തിലെ നായിക ഇവരായിരുന്നു.  ഏകദേശം 17 വർഷത്തിന് ശേഷം ബാൽകിയുടെ സംവിധാനത്തിൽ വീണ്ടും അഭിനയിക്കാനിരിക്കുകയാണ് വിദ്യ ബാലൻ.  അടുത്ത് തന്നെ റിലീസാകാനിരിക്കുന്ന രജനികാന്ത് ചിത്രമായ    'ജയിലർ 2'-വിലും വിദ്യ ബാലൻ അഭിനയിച്ചിട്ടുണ്ട്. സംഗീത സംവിധായകൻ ഇളയരാജയുടെ കടുത്ത ആരാധകനാണ് ബാൽകി. ഇദ്ദേഹം സംവിധാനം ചെയ്ത   'ചീനിഗം' 'പാ', 'ഷമിതാബ്' തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം നൽകിയത് ഇളയരാജയായിരുന്നു. അതിനാൽ ബാൽകി അടുത്ത് സംവിധാനം ചെയ്യുന്ന തന്റെ ആദ്യത്തെ  തമിഴ് സിനിമക്കും ഇളയരാജ തന്നെയാണത്രെ സംഗീതം നൽകുന്നത്.