മലയാളത്തിലും തമിഴിലുമായി... -ജൂഹി ജയകുമാര്‍
പേര് എന്താണ്?
ജൂഹി ജയകുമാര്‍.
ആദ്യം അഭിനയിച്ച സിനിമ?
പവി കെയര്‍ ടേക്കര്‍.
സ്വദേശം എവിടെയാണ്?
കോഴിക്കോട്.
കലയുമായുള്ള ബന്ധം എങ്ങനെ ആരംഭിച്ചു?
ചെറുപ്പം മുതലെ ഞാന്‍ പാട്ടും ഡാന്‍സും ഒക്കെ ചെയ്യുമായിരുന്നു. അഭിനയത്തിനോടും ഇഷ്ടം തോന്നിയപ്പോഴാണ്... സിനിമ ട്രൈ ചെയ്യണമെന്ന് ചിന്തിച്ചുതുടങ്ങിയത്.
വീട്ടില്‍ ആരാണ് ജൂഹി അഭിനയിക്കുന്നതില്‍ പ്രോത്സാഹനം തരുന്നത്?
വീട്ടിലെല്ലാവരും നല്ല സപ്പോര്‍ട്ട് തരുന്നുണ്ട്. എങ്കിലും എന്‍റെ അച്ഛനാണ് കൂടുതലായി എന്നെ പ്രോത്സാഹിപ്പിക്കുന്നത്.
ആക്ടിംഗിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത് എപ്പോഴായിരുന്നു?
ഞാന്‍ എഞ്ചിനീയറിംഗാണ് പഠിച്ചത്. പഠിത്തമൊക്കെ കഴിഞ്ഞ് കോവിഡ് ടൈമില്‍ വെറുതെയിരിക്കുമ്പോഴാണ് അഭിനയം ഒന്ന് ട്രൈ ചെയ്തുനോക്കാമെന്ന് വിചാരിച്ചത്. അങ്ങനെ ഓഡിഷനിലൊക്കെ പങ്കെടുക്കാന്‍ തുടങ്ങി. 2022 ല്‍ പവി കെയര്‍ ടേക്കര്‍ എന്ന ചിത്രത്തില്‍ ഓഡിഷന്‍ വഴി എന്നെ സെലക്ട് ചെയ്തു. ഷൂട്ടിംഗ് തുടങ്ങുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ദിലീപേട്ടന്‍റെ സിനിമയാണിതെന്ന് ഞാനറിയുന്നത്. മലയാളം ഫിലിം ഇന്‍ഡസ്ട്രിയിലേക്ക് ആദ്യമായി എത്തുമ്പോള്‍ തന്നെ ദിലീപേട്ടന്‍റെ നായികയായി വരാന്‍ കഴിഞ്ഞത് വലിയ സന്തോഷം നല്‍കുന്നു. അതൊരു ഭാഗ്യമായും കരുതുന്നു.
രണ്ടാമത്തെ സിനിമയെക്കുറിച്ച്...?
രണ്ടാമത് ഞാന്‍ തമിഴിലാണ് അഭിനയിച്ചത്. വിജയ്യുടെ തുള്ളാതെ മനവും തുള്ളും, ദീപാപലി... തുടങ്ങിയ സിനിമകളുടെ ഡയറക്ടര്‍ ആയിരുന്നു ആ സിനിമ ചെയ്തത്. അതും എനിക്ക് കിട്ടിയ നല്ലൊരു അവസരമാണ്. എന്നെ കൂടുതല്‍ സന്തോഷിപ്പിച്ചത് മറ്റൊന്നാണ്. മ്യൂസിക് ഡയറക്ടര്‍ വിദ്യാസാഗറിന്‍റെ വലിയ ഒരു ഫാനാണ് ഞാന്‍. അദ്ദേഹത്തിന്‍റെ ഒരു സോംഗില്‍ എനിക്ക് പെര്‍ഫോം ചെയ്യാന്‍ സാധിച്ചു എന്നുള്ളതാണ് എനിക്ക് കിട്ടിയ മറ്റൊരു അനുഗ്രഹം.
മൂന്നാമത്തെ സിനിമ?
അഃും തമിഴിലായിരുന്നു. വിജയ് സേതുപതി ചിത്രം.(തലൈവന്‍ തലൈവി) പാണ്ഡ്യരാജ് സാറാണ് ഡയറക്ടര്‍. നല്ലൊരു പ്രോജക്ട്. അതിന്‍റെ ക്രൂ മൊത്തം എനിക്ക് നല്ല സപ്പോര്‍ട്ട് തന്ന ചിത്രം. നാലാമത്തെ സിനിമ, മലയാളത്തില്‍ ചെയ്തു- 'സുമതിവളവ്.' അതില്‍ ഗോകുല്‍ സുരേഷിന്‍റെ പെയറായിട്ടാണ് അഭിനയിച്ചത്. ഒരു ദിവസം കഥ കേട്ടു. പിറ്റേന്ന് ലുക്ക് ടെസ്റ്റ്. അതിന്‍റെ അടുത്തദിവസം ഷൂട്ടിംഗ് തന്നെ സ്റ്റാര്‍ട്ട് ചെയ്തു. അത്രയും പെട്ടെന്ന് തുടങ്ങിയ ഒരു സിനിമയായിരുന്നു അത്.
പുതിയ സിനിമകളെക്കുറിച്ച്?
തമിഴില്‍ ഒരു സിനിമ ചെയ്തുകൊണ്ടിരിക്കുന്നു. ലീഡ് റോളാണ്. മലയാളത്തില്‍ പുതിയതൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല.