Thursday, 25 June 2026 | 12:13 AM

Top News

40 വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്തും കമൽ ഹാസനും ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടു

Admin 24 June 2026 06:21 AM
40 വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്തും കമൽ ഹാസനും ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടു

Highlights

 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സിനിമയിലെ അതികായരായ രജിനികാന്തും കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ധർമൻ എന്നാണ് സിനിമയുടെ പേര്. രജനികാന്ത് ആണ് ഡോക്ടർ ധർമ്മൻ ആയി എത്തുന്നത്. 

നെൽസൺ സംവിധാനം ചെയ്തിരിക്കുന്ന 'ജെയിലർ-2' ആണ് രജിനികാന്തിന്റേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം. ഈ ചിത്രത്തിന് ശേഷം രജനികാന്ത്, സൂപ്പർഹിറ്റായ 'ഓ മൈ കടവുളേ', 'ഡ്രാഗൺ' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നതെന്നും, ഈ പ്രോജക്റ്റ് നിർമ്മിക്കുന്നത് കമൽഹാസന്റെ 'രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ' ആണെന്നുമുള്ള വാർത്തകൾ മുൻപ് നൽകിയിരുന്നു.

രജനികാന്തിന്റെ 173-മത്തെ ചിത്രമായി ഒരുങ്ങുന്ന ഈ സിനിമയുടെ പൂജയും, ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനവും ഇന്ന് ചെന്നൈയിൽ നടന്നു. 'ധർമൻ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഈ സിനിമയിൽ രജനികാന്ത് ഡോക്ടർ കഥാപാത്രത്തിലാണ് അഭിനയിക്കുന്നത് എന്നാണ് റിപ്പോർട്ട്.

തമിഴ് നാട്ടിൽ 5 രൂപ മാത്രം ഫീസ് വാങ്ങി ചികിത്സ നൽകിയിരുന്ന ഒരു ഡോക്ടർ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ  ജീവിത കഥയെ ആസ്പതമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നതെന്നുള്ള റിപ്പോർട്ടുമുണ്ട്. മലയാള നടനായ  ബേസിൽ ജോസപ്പ് ഇതിൽ രജനികാന്തിൻ്റെ മകനായി അഭിനയിക്കുന്നുവെന്നും പറയപ്പെടുന്നുണ്ട്. ഈ സിനിമക്ക് സംഗീതം നൽകുന്നത് അനിരുദ്ധ് ആണ്! ചെന്നൈയിൽ തുടർന്ന് ഒരു മാസത്തോളം ഇതിന്റെ ചിത്രീകരണം നടക്കും എന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്!

Tags
Rajinikanth Kamal Haasan dharman