Tuesday, 11 August 2026 | 11:42 PM

Top News

അജിത്ത് ആരാധകർക്ക് ട്രിപ്പിൾ ട്രീറ്റ്...

Admin 03 August 2026 08:56 AM
അജിത്ത് ആരാധകർക്ക് ട്രിപ്പിൾ ട്രീറ്റ്...

Highlights

 അജിത്തിന്റെ 65-മത്തെ ചിത്രവും, 66-മത്തെ ചിത്രവും അജിത്ത് തന്നെയാണ് നിർമ്മിക്കുന്നത് എന്നുള്ള വാർത്ത പുറത്തുവന്ന്  വൈറലായി കൊണ്ടിരിക്കുന്നത്. 6

 

തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരായാൽ അജിത്ത് നായകനായി അഭിനയിച്ച് അവസാനമായി പുറത്തുവന്ന ചിത്രം 'ഗുഡ് ബാഡ് അഗ്ളി'യാണ്. ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ഈ ചിത്രം 2025 ഏപ്രിൽ മാസമാണ് റിലീസായത്. ഈ ചിത്രത്തിന് ശേഷം  അജിത്ത് കാർ റേസിൽ തിരക്കിട്ടു പ്രവർത്തിച്ച് വരുന്നതിനാൽ, അടുത്ത ചിത്രം തുടങ്ങാൻ വൈകി! അജിത്ത് നായകനാകുന്ന അടുത്ത ചിത്രവും സംവിധാനം ചെയ്യുന്നത് ആധിക് രവിചന്ദ്രൻ തന്നെയാണ്! 

എന്നാൽ ഈ ചിത്രം നിർമ്മിക്കാനാവശ്യമായ ബഡ്ജറ്റുമായി നിർമ്മാതാക്കൾ ആരും വരാത്തതിനെ തുടർന്ന് അജിത്ത് തന്നെ തന്റെ അടുത്ത സിനിമ നിർമ്മിക്കാനുള്ള തീരുമാനമെടുത്തിരിക്കുകയാണ്! അജിത്തിന്റെ പത്നിയും, നടിയുമായ  ശാലിനിയാണ് പ്രൊഡക്ഷൻ ജോലികൾ നിർവഹിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.    ഇത് സംബന്ധമായുള്ള വാർത്ത മുൻപ് നൽകിയിരുന്നു! ഇത് അജിത്തിന്റെ 64-മത്തെ ചിത്രമാണ്!

ഇതിന്റെ ഷൂട്ടിങ്ങ് അടുത്ത് തന്നെ തുടങ്ങുമെന്നാണ് റിപ്പോർട്ട്! ഈ സാഹചര്യത്തത്തിലാണ് അജിത്തിന്റെ 65-മത്തെ ചിത്രവും, 66-മത്തെ ചിത്രവും അജിത്ത് തന്നെയാണ് നിർമ്മിക്കുന്നത് എന്നുള്ള വാർത്ത പുറത്തുവന്ന്  വൈറലായി കൊണ്ടിരിക്കുന്നത്. 65-മത്തെ ചിത്രം വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ 'മങ്കാത്ത'യുടെ രണ്ടാം ഭാഗമായിട്ടാണത്രെ ഒരുങ്ങുന്നത്. 66-മത്തെ സിനിമ ഒരുക്കുന്നത് അജിത്തിന്റെ ആസ്ഥാന സംവിധായകനായ 'സിരുത്തൈ' ശിവയുമാണത്രെ!

Tags
Ajithkumar