Tuesday, 23 June 2026 | 08:00 PM

Top News

നിബന്ധനകളോടെ 'ശിരുത്തൈ' ശിവ ചിത്രത്തില്‍ ധനുഷ്

Admin 18 June 2026 09:53 AM
നിബന്ധനകളോടെ  'ശിരുത്തൈ' ശിവ ചിത്രത്തില്‍ ധനുഷ്

Highlights

എന്നാൽ ധനുഷ് 2027 അവസാനം വരെ വേറെ ചില സിനിമകൾക്ക് വേണ്ടി കാൾഷീറ്റ് നൽകിയിരിക്കുന്നതിനാൽ അതെല്ലാം തീർന്നതിന് ശേഷമേ 'ശിരുത്തൈ' ശിവയുടെ സംവിധാനത്തിൽ അഭിനയിക്കാൻ വരികയുള്ളൂവത്രെ! ഈ നിബന്ധനകളോടെയാണത്രെ ധനുഷ് 'ശിരുത്തൈ' ശിവക്ക് കാൾ ഷീറ്റ് നൽകിയിരിക്കുന്നത്. 

 

 അജിത്തിനെ നായകനാക്കി തുടർന്ന് ചില ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള 'ശിരുത്തൈ' ശിവ അവസാനമായി സംവിധാനം ചെയ്ത ചിത്രം സൂര്യ നായകനായ 'കങ്കുവാ'യാണ്. എന്നാൽ  വളരെയധികം പ്രതീക്ഷകളോടെ പുറത്തുവന്ന ഈ ചിത്രം വലിയ പരാജയമായിരുന്നു. അതിന് ശേഷം അവസരങ്ങൾ ലഭിക്കാതെ ഇരുന്ന 'ശിരുത്തൈ' ശിവ അടുത്തിടെ തന്റെ ഫേവറിറ്റ് ഹീറോയായ  അജിത്തിനെ കാണുകയും, ഒരു കഥ പറയുകയും ചെയ്തിരുന്നു എന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. 

എന്നാൽ അജിത്ത് ഇപ്പോൾ കാർ റേസിൽ പങ്കെടുത്ത് ബിസിയായി പ്രവർത്തിച്ചു വരുന്നതിനാൽ ശിവയുടെ സംവിധാനത്തിൽ അഭിനയിക്കാൻ താല്പര്യം കാണിച്ചില്ല എന്നാണ് പറയപ്പെടുന്നത്. ഇതിനെ തുടർന്ന് 'ശിരുത്തൈ' ശിവാ ധനുഷിനെ നേരിൽ കാണുകയും, കഥ പറയുകയും ചെയ്തതിനെ തുടർന്ന് 'ശിരുത്തൈ' ശിവയുടെ സംവിധാനത്തിൽ അഭിനയിക്കാൻ ധനുഷ് സമ്മതിച്ചിട്ടുണ്ട് എന്നുള്ള റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.

എന്നാൽ ധനുഷ് 2027 അവസാനം വരെ വേറെ ചില സിനിമകൾക്ക് വേണ്ടി കാൾഷീറ്റ് നൽകിയിരിക്കുന്നതിനാൽ അതെല്ലാം തീർന്നതിന് ശേഷമേ 'ശിരുത്തൈ' ശിവയുടെ സംവിധാനത്തിൽ അഭിനയിക്കാൻ വരികയുള്ളൂവത്രെ! ഈ നിബന്ധനകളോടെയാണത്രെ ധനുഷ് 'ശിരുത്തൈ' ശിവക്ക് കാൾ ഷീറ്റ് നൽകിയിരിക്കുന്നത്. തെലുങ്കിലെ പ്രശസ്ത ബാനറുകളിൽ ഒന്നായ 'മൈത്രി മൂവി മേക്കേഴ്‌സ്' ആയിരിക്കും ഈ ചിത്രം നിർമ്മിക്കുന്നത് എന്നും പറയപ്പെടുന്നുണ്ട്. ധനുഷ് ഇപ്പോൾ രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ഇനിയും പേരിടാത്ത താരത്തിന്റെ 55-മത്തെ ചിത്രത്തിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

Tags
Dhanush siruthai siva