മറ്റുഭാഷകളിലുള്ള സിനിമകളില്‍ അഭിനയിക്കുവാന്‍ എനിക്ക് വലിയ ഇഷ്ടമാണ്... -ഗായത്രി സുരേഷ്
Highlights
2015 ല്‍ റിലീസായ ജമ്നാപ്യാരിയിലൂടെ ചലച്ചിത്രരംഗത്തെത്തിയ അഭിനേത്രിയും മോഡലുമായ ഗായത്രി സുരേഷ് വിശേഷങ്ങളുമായി 'നാന'യ്ക്കൊപ്പം...
സിനിമയായാലും സീരിയല്‍ രംഗമായാലും കാഴ്ചക്കാരുടെ അഭിരുചി ഇപ്പോഴെങ്ങനെ?
സിനിമയും സീരിയലും മാത്രമല്ല, മീഡിയ ജനറലി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. സിനിമയിലേയ്ക്കെത്തുന്ന മിക്കവരും തന്നെ ഓരോ വിഭാഗത്തിലും ജോലി ചെയ്യുന്നുണ്ട്. പുതിയവര്‍ക്കും ഒരു ഡയറക്ടറായിട്ടൊ ആക്ടറായിട്ടോ, അല്ലെങ്കില്‍ മറ്റേതെങ്കിലും വിഭാഗത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടൊ ഈ രംഗത്ത് വരണമെന്നുതന്നെയാണ് ആഗ്രഹിക്കുന്നത്. കാഴ്ചക്കാര്‍ ഇതെല്ലാം ഇന്ന് ഫോളോ ചെയ്യുന്നുണ്ട്. എല്ലാവരും സോഷ്യല്‍ മിഡിയയിലാണ്. റീല്‍സ് ഇങ്ങനെ സ്കോര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്.
ഫെയ്മസാകാനും പോപ്പുലാരിറ്റി നേടാനുമുള്ള ഒരു ത്വര മിക്കവരിലുമുണ്ട്. മീഡിയ എന്ന സെക്ടര്‍ നമ്മളെ വളരെയധികം ആകര്‍ഷിക്കുന്നുണ്ട്. അതിന്‍റെ ഗ്ലാമറും കളറും ലൈറ്റ്സും എല്ലാം വളരെയധികം ആകര്‍ഷിക്കുന്നു. അങ്ങനെയുള്ള ഒരു സെക്ടറാണ് മീഡിയ എന്നുപറയുന്നത്. അതുകൊണ്ട് മലയാള സിനിമ നല്ലൊരു വളര്‍ച്ചയിലാകട്ടെ എന്നു ഞാന്‍ ആഗ്രഹിക്കുന്നു..., അതിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു.
ഗായത്രിയുടെ അന്യഭാഷാ സിനിമകളെക്കുറിച്ച്...?
ഞാന്‍ തെലുങ്ക് ഭാഷകളില്‍ മൂന്ന് സിനിമകള്‍ ചെയ്തിട്ടുണ്ട്. തെലുങ്ക് ലാംഗ്വേജ് ഇപ്പോള്‍ ഫെമിലിയറാണ്. ഫ്ളുവന്‍റായി സംസാരിക്കാനറിയില്ലെങ്കിലും കേട്ടാല്‍ മനസ്സിലാകും. തെലുങ്ക് സിനിമകള്‍ ഞാനിപ്പോള്‍ ഒരുപാട് കാണാറുമുണ്ട്.
മലയാളത്തിലെ പുതിയ സിനിമകള്‍?
രണ്ടുമൂന്ന് സിനിമകള്‍ റിലീസാകാനുണ്ട്. അതിലൊന്ന് 'മധുരമീ ജീവിതം' ആണ്. സിദ്ദിഖ് ഇക്കയും വിനയപ്രസാദ് മാമും സെന്‍ട്രല്‍ ക്യാരക്ടേഴ്സ് ചെയ്തിട്ടുള്ള സിനിമയാണിത്. ഇത് ഉടനെ റിലീസുണ്ടാകുമെന്നാണ് അറിവ്.
തമിഴിലും കന്നഡയിലും അഭിനയിച്ചിട്ടില്ല അല്ലെ?
ഇല്ല. ആ ഭാഷകളിലുള്ള സിനിമകള്‍ക്കുവേണ്ടിയും ഞാന്‍ കാത്തിരിക്കുകയാണ്. മറ്റുഭാഷകളിലുള്ള സിനിമകളില്‍ അഭിനയിക്കുവാന്‍ എനിക്ക് വലിയ ഇഷ്ടവുമാണ്. കാരണം ഓരോ ഫിലിം ഇന്‍ഡസ്ട്രിയും ഓരോ തരത്തിലാണല്ലോ. അതെല്ലാം എങ്ങനെയെന്ന് കണ്ടറിയാനും എന്താണ് വ്യത്യാസമെന്ന് മനസ്സിലാക്കാനും എക്സ്പീരിയെന്‍സ് ചെയ്യാനും എനിക്ക് വലിയ ഇഷ്ടമാണ്.