Saturday, 31 October 2026 | 03:25 PM

Top News

അജിത്തിന്റെ 'ഡെയർ ഡെവിൾ'-ൽ ശ്രീലീലയ്ക്ക് പകരം കയാദു ലോഹർ...

Admin 26 October 2026 06:44 AM
അജിത്തിന്റെ  'ഡെയർ ഡെവിൾ'-ൽ ശ്രീലീലയ്ക്ക് പകരം കയാദു ലോഹർ...

Highlights

നേരത്തെ ഈ സിനിമയിൽ  ശ്രീലീലയാണ്   നായികയായി അഭിനയിക്കുന്നത് എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിരുന്നത്. ഇപ്പോൾ ആ കഥാപാത്രം അവതരിപ്പിക്കാൻ പോകുന്നത് കയാദു ലോഹർ ആണത്രേ! താരം അതുമായി സംബന്ധപെട്ട കരാറിൽ ഒപ്പിട്ടു എന്നും പറയപ്പെടുന്നുണ്ട് 

 

 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രത്തിന് ശേഷം അധിക് രവിചന്ദ്രനും, അജിത്തും വീണ്ടും ഒന്നിച്ചൊരുക്കുന്ന ചിത്രമാണ്   'ഡെയർ ഡെവിൾ'.  ഈ ചിത്രം നിർമ്മിക്കുന്നത്   'ബ്രേവ് ഹാർട്ട്സ് പ്രൊഡക്ഷൻസ്' എന്ന ബാനറിൽ  അജിത്തിന്റെ ഭാര്യയും, നടിയുമായ  ശാലിനി അജിത് കുമാർ തന്നെയാണ്.  അനിരുദ്ധ് ആണ്  ചിത്രത്തിന് സംഗീതം നൽക്കുന്നത്. അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിൽ ഉണ്ടായ ചില പ്രധാന മാറ്റങ്ങൾ കാരണമാണ് ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങാൻ വൈകിയത്. ഇപ്പോഴത്തെ വിവരമനുസരിച്ച്  അടുത്ത് തന്നെ ഈ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമത്രേ!     .   

നേരത്തെ ഈ സിനിമയിൽ  ശ്രീലീലയാണ്   നായികയായി അഭിനയിക്കുന്നത് എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിരുന്നത്.  എന്നാൽ  ഷൂട്ടിങ്ങ്  വൈകിയതിനാൽ കോൾ ഷീറ്റ്  പ്രശ്നം കാരണം ഈ ചിത്രത്തിൽ നിന്നും ശ്രീലീല  പിന്മാറി . ഇപ്പോൾ ആ കഥാപാത്രം അവതരിപ്പിക്കാൻ പോകുന്നത് കയാദു ലോഹർ ആണത്രേ! താരം അതുമായി സംബന്ധപെട്ട കരാറിൽ ഒപ്പിട്ടു എന്നും പറയപ്പെടുന്നുണ്ട്. അതുപോലെ  ഈ ചിത്രത്തിൽ  മോഹൻലാൽ    ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുമെന്നുള്ള വാർത്തകളും പുറത്തുവന്നിരുന്നു.  പിന്നീട്   ഉണ്ണി മുകുന്ദനാണ്  ആ വേഷം ചെയ്യുന്നത് എന്നുള്ള വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്. ബഡ്ജറ്റ് പ്രശ്‍നം കാരണമാണ് ഈ ചിത്രം വൈകുന്നത് എന്നുള്ള വാർത്തകളും കോളിവുഡിൽ  സംസാര വിഷയമായിട്ടുണ്ട്!

Tags
Ajithkumar sreeleela kayadu lohar