Saturday, 31 October 2026 | 03:27 PM

Top News

ആറാം തവണയും രജിനികാന്തിനൊപ്പം നയൻതാര

Admin 27 October 2026 09:01 AM
ആറാം തവണയും രജിനികാന്തിനൊപ്പം നയൻതാര

Highlights

നേരത്തെ രജനികാന്തിനൊപ്പം  'ചന്ദ്രമുഖി',  'ശിവാജി'  (ഒരു ഗാനം), ' കുസേലൻ', ' ദർബാർ', 'അണ്ണാത്ത'  എന്നീ അഞ്ച് ചിത്രങ്ങളിൽ നയൻതാര  അഭിനയിച്ചിട്ടുണ്ട്. 'ധർമൻ' ചിത്രം മുഖേന   ആറാം തവണയാണ് രജനികാന്തും, നയൻതാരയും  ഒന്നിച്ചഭിനയിക്കുന്നത്.

 

രജനികാന്ത് നായകനായ  'ജയിലർ-2' വമ്പൻ വിജയമായതിനെ തുടർന്ന് താരത്തിന്റേതായി അടുത്ത് ഒരുങ്ങി വരുന്ന ചിത്രം 'ധർമൻ' ആണ്.  'ഡ്രാഗൺ' ഫെയിം    അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ഈ  ചിത്രത്തിന്റെ  ചിത്രീകരണം  ഇപ്പോൾ  നടന്നു വരികയാണ്. കമൽഹാസൻ നിർമ്മാണത്തിൽ  ഒരുങ്ങിവരുന്ന   ഈ സിനിമയിൽ രജിനികാന്തിനൊപ്പം  സിംരൻ   റാഷി ഖന്ന, തെലുങ്ക് നടൻ രാം പൊതിനേനി എന്നിവർ  അഭിനയിക്കുന്നതായുള്ള വാർത്ത  മുൻപ് നൽകിയിരുന്നു.

 ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ ലേഡി സൂപ്പർസ്റ്റാർ  നയൻതാരയും അഭിനയിക്കുന്നെണ്ടെന്നുള്ള  വാർത്ത പുറത്തുവന്നിരിക്കുന്നത്.  നേരത്തെ രജനികാന്തിനൊപ്പം  'ചന്ദ്രമുഖി',  'ശിവാജി'  (ഒരു ഗാനം), ' കുസേലൻ', ' ദർബാർ', 'അണ്ണാത്ത'  എന്നീ അഞ്ച് ചിത്രങ്ങളിൽ നയൻതാര  അഭിനയിച്ചിട്ടുണ്ട്. 'ധർമൻ' ചിത്രം മുഖേന   ആറാം തവണയാണ് രജനികാന്തും, നയൻതാരയും  ഒന്നിച്ചഭിനയിക്കുന്നത്.

നയൻതാര  'ധർമൻ' ചിത്രത്തിൽ ജോയിൻ ചെയ്തു എന്നുള്ള വാർത്ത പുറത്തുവന്നതിനെ തുടർന്ന് താരത്തിന്റെ ആരാധകരും, രജനികാന്തിന്റെ ആരാധകരും വളരെ സന്തോഷത്തിലാണ്! കാരണം തമിഴ് സിനിമയിലെ രണ്ടു സൂപ്പർസ്റ്റാറുകൾ ഒന്നിച്ചഭിനയിക്കുന്നത്  ചെറിയ കാര്യമല്ലല്ലോ! 'ജയിലർ-2' ഇത്രയും വലിയ വിജയമായതിനാൽ രജിനികാന്തിന്റേതായി അടുത്ത് റിലീസാകാനിരിക്കുന്ന 'ധർമൻ' ബോക്സ് ഓഫീസിൽ എന്ത് തരംഗമായിരിക്കും ഉണ്ടാക്കുക എന്നുള്ള ആകാംക്ഷയിലാണ് സിനിമ ആരാധകർ!

Tags
Nayanthara Rajinikanth