'മൂക്കുത്തി അമ്മൻ-2' - നയൻതാരയുടെ 60 അടി ഉയര കട്ടൗട്ട്...
Highlights
'മൂക്കുത്തി അമ്മൻ-2' ചിത്രത്തിന്റെ പ്രൊമോഷനായി ചെന്നൈ ചെമ്പറബാക്കത്തിലുള്ള വേൽസ് തിയേറ്റർ കോംപ്ലെക്സിന്റെ മുൻവശത്ത് നയൻതാരയുടെ 60 അടി ഉയര കട്ടൗട്ട് സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ തന്നെ ഒരു നടിക്ക് ഇത്രയും വലിയ കട്ടൗട്ട് സ്ഥാപിക്കുന്നത് ഇത് ആദ്യമായാണ് എന്നാണ് പറയപ്പെടുന്നത്.
സുന്ദര്‍.സി.യുടെ സംവിധാനത്തിൽ നയൻതാര പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന ' മൂക്കുത്തി അമ്മൻ-2' ദീപാവലി റിലീസായി നവംബർ 6-ന് തിയേറ്ററുകളിൽ എത്താനിരിക്കുകയാണ്. അതേ ദിവസം തന്നെയാണ് ജിത്തു മാധവൻ, സൂര്യ എന്നിവരുടെ കൂട്ടുക്കെട്ടിലൊരുങ്ങിയിരിക്കുന്ന 'സീൻ' എന്ന ചിത്രവും റിലീസാകുന്നത്.
ഈ ചിത്രങ്ങളോടൊപ്പം ദീപാവലി റിലീസായി ഹിന്ദിയിൽ വളരെ ബ്രമ്മാണ്ഡമായി ഒരുങ്ങിയിരിക്കുന്ന 'രാമായണ' എന്ന ചിത്രവും റിലീസാകുന്നതിനാൽ കടുത്ത മത്സരമാണ് ഈ സിനിമകൾക്കിടയിൽ ഉണ്ടായിരിക്കുന്നത്. ഇതിന്റെ ഭാഗമായി 'മൂക്കുത്തി അമ്മൻ-2' ചിത്രത്തിന്റെ പ്രൊമോഷനായി ചെന്നൈ ചെമ്പറബാക്കത്തിലുള്ള വേൽസ് തിയേറ്റർ കോംപ്ലെക്സിന്റെ മുൻവശത്ത് നയൻതാരയുടെ 60 അടി ഉയര കട്ടൗട്ട് സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ തന്നെ ഒരു നടിക്ക് ഇത്രയും വലിയ കട്ടൗട്ട് സ്ഥാപിക്കുന്നത് ഇത് ആദ്യമായാണ് എന്നാണ് പറയപ്പെടുന്നത്.
സാധാരണ ചിത്രങ്ങളിൽ നായകനായി അഭിനയിക്കുന്ന താരങ്ങളുടെ കട്ടൗട്ട്-കളാണ് സ്ഥാപിക്കാറുള്ളത്. എന്നാൽ ഈ സിനിമക്ക് വേണ്ടി നയൻതാരയുടെ ബ്രമ്മാൻഡ കട്ടൗട്ട് സ്ഥാപിച്ചിച്ചിരിക്കുന്ന വാർത്ത ഇപ്പോൾ കോളിവുഡിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈ ചിത്രത്തിൽ റെജീന കസാന്ദ്ര, ദുനിയ വിജയ്, അജയ് ഘോഷ്, ഉർവശി, അഭിനയ, യോഗി ബാബു തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട് എന്നുള്ളത് ശ്രദ്ധേയമാണ്. 'വേൽസ് ഫിലിംസ്' എന്ന എന്ന ബാനരിൽ ഐസരി ഗണേഷ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. .