ഒരേ മാസത്തിൽ റിലീസാകുന്ന സായ് പല്ലവിയുടെ രണ്ടു വ്യത്യസ്ത കഥാപാത്രങ്ങൾ...
Highlights
വ്യത്യസ്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുത്ത് അഭിനയിച്ച് വരുന്ന സായ് പല്ലവിയുടെ രണ്ടു വ്യത്യസ്തമായ ചിത്രങ്ങളാണ് അടുത്ത മാസം (നവംബർ) റിലീസാകുന്നത്...
വ്യത്യസ്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുത്ത് അഭിനയിച്ച് വരുന്ന സായ് പല്ലവിയുടെ രണ്ടു വ്യത്യസ്തമായ ചിത്രങ്ങളാണ് അടുത്ത മാസം (നവംബർ) റിലീസാകാനിരിക്കുന്നത്. ഇതിൽ ആദ്യത്തെ ചിത്രം 'രാമായണ' ഭാഗം ഒന്ന്. രാമായണം ഇതിഹാസത്തിന്റെ പശ്ചാത്തലത്തിൽ നിതീഷ് തിവാരി ഹിന്ദിയിൽ ബ്രമ്മാണ്ഡമായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ സായ് പല്ലവി, സീതയുടെ കഥാപത്രമാണ അവതരിപ്പിക്കുന്നത്. രണ്ടു ഭാഗങ്ങളായി റിലീസാകാനിരിക്കുന്ന ഈ ചിത്രങ്ങളുടെ ബഡ്ജറ്റ് ഏകദേശം 4000 കോടിയാണ് എന്നാണ് റിപ്പോർട്ട്.
രൺബീർ കപൂർ, യാഷ്, സണ്ണി ഡിയോൾ, രവി ദുബെ തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിൽ ഒരു പാൻ ഇന്ത്യൻ സിനിമയായി അടുത്ത മാസം 5-ന് ലോകം മുഴുവനും റിലീസാകാനിരിക്കുകയാണ്. സീത എന്ന കഥാപാത്രം കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. അങ്ങിനെയുള്ള ദിവ്യമായ ഒരു കഥാപാത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണ് എന്ന് ഈയിടെ നടന്ന ഒരു അഭിമുഖത്തിൽ സായ് പല്ലവി പറയുകയുണ്ടായി!
'രാമായണ'യെ തുടർന്ന്സായ് പല്ലവിയുടേതായി നവംബർ 20-ന് റിലീസാകാനിരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ' ഓം'. സൂപ്പർഹിറ്റായ 'അമരൻ' എന്ന സിനിമക്ക് ശേഷം രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ ധനുഷ്, മമ്മുട്ടി, നസ്രുദീൻ ഷാ, ശ്രീലീല തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പമാണ് സായ് പല്ലവി അഭിനയിക്കുന്നത്. ഇതിൽ നിത്യ റെഡ്‌ഡി എന്ന ഒരു ആക്ഷൻ പായ്ക്ക്ഡ് ഐ.പി.എസ്. ഓഫീസറായിട്ടാണ് സായ് പല്ലവിയെ പ്രേക്ഷകർ കാണാനിരിക്കുന്നത്.
'രാമായണ'യിൽ സൗമ്യമായ സീതയുടെ വേഷം, 'ഓം' എന്ന ചിത്രത്തിൽ ആക്ഷൻ കലർന്ന പോലീസ് കഥാപാത്രം എന്നിങ്ങനെ ഒരേ മാസത്തിൽ സായ് പല്ലവിയുടെ രണ്ടു വ്യത്യസ്ത കഥാപത്ര ചിത്രങ്ങൾ റിലീസാകുന്നത് ഇത് ആദ്യമായാണ്. അഭിനയത്തിന്റെ കാര്യത്തിൽ സായ് പല്ലവി 100 ശതമാനം കാഴ്ച്ച വെക്കും എങ്കിലും, മറുവശത്ത് ഈ രണ്ടു കഥാപാത്രങ്ങൾക്കും താരം അനുയോജ്യമാണോ എന്ന വിമർശനങ്ങളും സോഷ്യൽ മീഡിയകളിൽ ഉയർന്നിട്ടുണ്ട്. അതേ സമയം സീത, നിത്യ റെഡ്‌ഡി എന്നീ രണ്ട് വേഷങ്ങളിലും സായ് പല്ലവി ശ്രദ്ധേയമാകുമെന്നുള്ള പ്രതീക്ഷകളോടെയാണ് തരണത്തിന്റെ ആരാധകർ കാത്തിരിക്കുന്നത്! .