Monday, 27 July 2026 | 12:16 PM

Top News

തന്‍റെ ആദ്യ ചിത്രത്തിലെ ഹീറോയിനെ നായികയാക്കി സിനിമ നിർമ്മിക്കുന്ന ലോകേഷ് കനകരാജ്...

Admin 06 July 2026 10:15 AM
തന്‍റെ ആദ്യ ചിത്രത്തിലെ ഹീറോയിനെ നായികയാക്കി സിനിമ നിർമ്മിക്കുന്ന ലോകേഷ് കനകരാജ്...

Highlights

ലോഗേഷ് കനകരാജ് മറ്റൊരു ചിത്രവും കൂടി നിർമ്മിക്കുന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്. താൻ ആദ്യം സംവിധാനം ചെയ്തു സൂപ്പർഹിറ്റായ 'മാനഗരം' എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ച റെജീന കാസൻഡ്രയെ കഥാനായികയാക്കിയാണ് ഈ ചിത്രം നിർമ്മിക്കുന്നത് എന്നാണ് റിപ്പോർട്ട്.

 

തമിഴ്  സിനിമയിൽ ഒരു തരംഗം സൃഷ്ടിച്ച സംവിധായകനാണ് ലോഗേഷ് കനകരാജ്. ഇദ്ദേഹം സംവിധാനം ചെയ്തു അവസാനമായി പുറത്തുവന്ന ചിത്രം രജനികാന്ത് നായകനായ 'കൂലി'യാണ്. ഈ ചിത്രം ലോഗേഷ് കനകരാജ് ഇതിന് മുൻപ് സംവിധാനം ചെയ്ത ചിത്രങ്ങളോളം ആരാധക ശ്രദ്ധയും, ബോക്സ് ഓഫീസിൽ കളക്ഷനും നേടുകയുണ്ടായില്ല. 'കൂലി'യെ തുടർന്ന് ലോഗേഷ് കനകരാജ് 'കൈതി'യുടെ  രണ്ടാം ഭാഗം സംവിധാനം ചെയ്യുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 

എന്നാൽ 'കൂലി'യെ തുടർന്ന് ലോഗേഷ് കനകരാജ് 'DC' എന്ന ചിത്രത്തിൽ നായകനായി അഭിനയിക്കുകയും,  'ബെൻസ്' ഉൾപ്പെടെ ചില ചിത്രങ്ങളുടെ നിർമ്മാണത്തിലും തിരക്കിട്ടു പ്രവർത്തിച്ച് വരികയാണ്. ഈ ചിത്രങ്ങളെല്ലാം പൂർത്തിയാക്കിയതിന് ശേഷം ലോഗേഷ് കനകരാജ് തെലുങ്ക് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ അല്ലു അർജുൻ നായകനാകുന്ന സിനിമയാണ് സംവിധാനം ചെയ്യാനിരിക്കുന്നത്. 

ഈ സാഹചര്യത്തിലാണ് ലോഗേഷ് കനകരാജ് മറ്റൊരു ചിത്രവും കൂടി നിർമ്മിക്കുന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്. താൻ ആദ്യം സംവിധാനം ചെയ്തു സൂപ്പർഹിറ്റായ 'മാനഗരം' എന്ന ചിത്രത്തിൽ              നായകിയായി അഭിനയിച്ച റെജീന കാസൻഡ്രയെ കഥാനായികയാക്കിയാണ് ഈ ചിത്രം നിർമ്മിക്കുന്നത് എന്നാണ് റിപ്പോർട്ട്. തന്റെ സ്വന്ത ബാനറായ  'ജി സ്‌കുവാഡ്' ബാനറിൽ നിർമ്മിക്കുന്ന  ഈ ചിത്രം ചില  സമയങ്ങളിൽ ചില മനിതർകൾ' എന്ന ചിത്രം സംവിധാനം ചെയ്ത വിശാൽ വെങ്കട്ടാണ്   സംവിധാനം ചെയ്യുന്നത്.

Tags
lokesh kanagaraj regina cassandra