Tuesday, 23 June 2026 | 05:55 PM

Top News

‘അമ്മ’യിലേക്ക് ഇനി മത്സരിക്കാനില്ല; സ്ഥാനങ്ങളും വേണ്ട -അന്‍സിബ ഹസ്സന്

Admin 23 June 2026 10:05 AM
‘അമ്മ’യിലേക്ക് ഇനി മത്സരിക്കാനില്ല; സ്ഥാനങ്ങളും വേണ്ട -അന്‍സിബ ഹസ്സന്

Highlights

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഔദ്യോഗിക ഭാരവാഹിത്വത്തിലേക്ക് താന്‍ ഇനിയില്ലെന്ന് വ്യക്തമാക്കി നടി അന്‍സിബ ഹസ്സന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് നടി നിലപാട് വ്യക്തമാക്കിയത്.

 

ലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഔദ്യോഗിക ഭാരവാഹിത്വത്തിലേക്ക് താന്‍ ഇനിയില്ലെന്ന് വ്യക്തമാക്കി നടി അന്‍സിബ ഹസ്സന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് നടി നിലപാട് വ്യക്തമാക്കിയത്.

യുവതലമുറ മത്സരരംഗത്ത് വരട്ടെയെന്നും അംഗങ്ങൾക്ക് അയച്ച തുറന്ന കത്തിൽ അൻസിബ ഹസൻ പറഞ്ഞു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. ശക്തവും, കരുണയും, ആർജ്ജവവുമുള്ള ഒരു പുതിയ യുവനിര ഇതിനായി കടന്നുവരട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നും അൻസിബ വ്യക്തമാക്കി.

അതേസമയം താത്കാലികമായി രൂപീകരിച്ച അഡ്ഹോക് കമ്മിറ്റി രമേഷ് പിഷാരടി നയിക്കും. നടൻ ജഗദീഷിൻ്റെ അധ്യക്ഷതയിലാണ് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തത്. നിലവിലെ ഭരണസമിതിക്ക് നാലുമാസത്തെ കാലാവധിയാണുള്ളത്. പുതിയ സംഘടന ഭാരവാഹിത്വത്തെ സംബന്ധിച്ചിട്ടുള്ള ചർച്ചകൾ അഡ്ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈകാര്യം ചെയ്യും. രമേഷ് പിഷാരടിക്ക് കമ്മിറ്റി കൺവീനർ സ്ഥാനമാണുള്ളത്. ഗണേഷ് കുമാർ, സുരേഷ് കൃഷ്‌ണ, കൃഷ്‌ണപ്രഭ, സാദിഖ്, റോണി, കലാഭവൻ ഷാജോൺ, ദേവി ചന്ദന തുടങ്ങിയവരാണ് പുതിയ കമ്മിറ്റി അംഗങ്ങൾ.

Tags
Ansiba Aassan Amma assosiation