Wednesday, 12 August 2026 | 02:01 AM

Top News

കഥ കേൾക്കാൻ നേരമില്ല; ക്രിഷ് 4-ലും സ്റ്റോമിലും തിരക്കിൽ ഹൃത്വിക് റോഷൻ

Admin 21 July 2026 06:02 AM
കഥ കേൾക്കാൻ നേരമില്ല; ക്രിഷ് 4-ലും സ്റ്റോമിലും തിരക്കിൽ ഹൃത്വിക് റോഷൻ

Highlights

ബോളിവുഡ് താരം ഹൃത്വിക് റോഷൻ പുതിയ സിനിമകളുടെ കഥ കേൾക്കേണ്ട എന്ന തീരുമാനത്തിലാണെന്നാണ് സൂചന. സംവിധാന അരങ്ങേറ്റ ചിത്രമായ ക്രിഷ് 4-ന്റെ പ്രീ-പ്രൊഡക്ഷൻ ജോലികളിലാണ് ഹൃത്വിക് ഇപ്പോൾ.

ബോളിവുഡ് താരം ഹൃത്വിക് റോഷൻ പുതിയ സിനിമകളുടെ കഥ കേൾക്കേണ്ട എന്ന തീരുമാനത്തിലാണെന്നാണ് സൂചന. ഛാവ, ഈത്ത എന്നീ ചിത്രങ്ങളുടെ സംവിധായകൻ ലക്ഷ്മൺ ഉദേക്കർ തന്റെ അടുത്ത സിനിമയുടെ നായകനായി ഹൃത്വിക്കിനെ സമീപിച്ചിരുന്നു. എന്നാൽ താരം ഇതുവരെ മറുപടി നൽകിയിട്ടില്ല. സംവിധാന അരങ്ങേറ്റ ചിത്രമായ ക്രിഷ് 4-ന്റെ പ്രീ-പ്രൊഡക്ഷൻ ജോലികളിലാണ് ഹൃത്വിക് ഇപ്പോൾ.

ആദ്യമായി നിർമാതാവിന്റെ കുപ്പായമണിയുന്ന 'സ്റ്റോം' എന്ന വെബ് സീരീസ് ഉടൻ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിക്കും. മലയാളി താരം പാർവതി തിരുവോത്തിനൊപ്പം അലയഭട്ട്, സാബ ആസാദ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഹൃത്വിക്കിന്റെ സൂപ്പർ ഹീറോ ഫ്രാഞ്ചൈസിയായ ക്രിഷിന്റെ തിരിച്ചുവരവിന്റെ ആവേശത്തിലാണ് ആരാധകർ. യഷ് രാജ് ഫിലിംസും രാകേഷ് റോഷന്റെ ഫിലിംക്രാഫ്റ്റ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇതിൽ നടന്റെയും സംവിധായകന്റെയും ഇരട്ട ഉത്തരവാദിത്വമാണ് ഹൃത്വിക് വഹിക്കുന്നത്.

അതേസമയം, ഹോംബാലെ ഫിലിംസുമായി ചേർന്ന് ഹൃത്വിക് ഒരു ബ്രഹ്മാണ്ഡ ചിത്രത്തിനായി ധാരണയിലെത്തിയത് നേരത്തേ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിന്റെ സംവിധായകനായി ഗീതാഗോവിന്ദം ഫെയിം പരശുറാമിന്റെ പേരും ഉയർന്നുവന്നിരുന്നെങ്കിലും, ഈ കൂട്ടുകെട്ട് സ്ഥിരീകരിക്കാത്ത കിംവദന്തി മാത്രമാണെന്ന് ഹോംബാലെ ഫിലിംസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

 

സുരേഷ് വണ്ടന്നൂർ

Tags
Hrithik roshan krrish 4