ആറ് പതിറ്റാണ്ടുകാലത്തെ സിനിമാപാരമ്പര്യവും അനുഭവങ്ങളുമായി പാലാ അരവിന്ദന്‍...
Highlights
'ഉദയായുടെ വടക്കന്‍ പാട്ട് സിനിമകള്‍ക്കുവേണ്ടിയുമൊക്കെ തിരക്കഥകള്‍ എഴുതിയ ശാരംഗപാണി സാര്‍ എന്‍റെയൊരു ജ്യേഷ്ഠന്‍റെ പരിചയക്കാരനായിരുന്നു. ഞാനിങ്ങനെ സിനിമാഭ്രാന്ത് പിടിച്ചുനടക്കുന്ന കാലത്ത് അദ്ദേഹത്തെ പരിചയപ്പെടുകയും അതുവഴി 'ജയിലില്‍' ഒരു വേഷം തരികയുമായിരുന്നു. തുടര്‍ന്ന് കുഞ്ചാക്കോ സാര്‍ സംവിധാനം ചെയ്ത പുന്നപ്ര- വയലാറിലും അഭിനയിച്ചു.
1966 ല്‍ പുറത്തിറങ്ങിയ 'ജയില്‍'എന്ന ഉദയാ ചിത്രത്തിലൂടെയാണ് അരവിന്ദന്‍ ആദ്യമായി മൂവിക്യാമറയെ അഭിമുഖീകരിക്കുന്നത്. അന്ന് ഈ കലാകാരന് കേവലം പതിനെട്ട് വയസ്സ് പ്രായം. മറ്റൊരു സിനിമയ്ക്കുവേണ്ടി അരവിന്ദന് രണ്ടുവര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു. 1968 ല്‍ 'പുന്നപ്ര- വയലാര്‍' എന്ന സിനിമയില്‍ 'സഖാക്കളെ മുന്നോട്ട്...' എന്ന ഗാനരംഗത്ത് പ്രേംനസീറിനൊപ്പം അഭിനയിക്കാനുള്ള ഒരു ഭാഗ്യം അരവിന്ദനുണ്ടായി.
നാടകരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ ഏതാനും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള പാലാ അരവിന്ദന്‍ പില്‍ക്കാലത്ത് സിനിമയില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ചു. മലയാളസിനിമയിലെ മുതിര്‍ന്ന അഭിനേതാക്കള്‍ക്കൊപ്പം, അതായത് 'ജയില്‍' എന്ന സിനിമയില്‍ അഭിനയിക്കാന്‍ എങ്ങനെയാണ് കഴിഞ്ഞതെന്ന് ചോദിക്കുമ്പോള്‍ അരവിന്ദന്‍ പറഞ്ഞു.
'ഉദയായുടെ വടക്കന്‍ പാട്ട് സിനിമകള്‍ക്കുവേണ്ടിയുമൊക്കെ തിരക്കഥകള്‍ എഴുതിയ ശാരംഗപാണി സാര്‍ എന്‍റെയൊരു ജ്യേഷ്ഠന്‍റെ പരിചയക്കാരനായിരുന്നു. ഞാനിങ്ങനെ സിനിമാഭ്രാന്ത് പിടിച്ചുനടക്കുന്ന കാലത്ത് അദ്ദേഹത്തെ പരിചയപ്പെടുകയും അതുവഴി 'ജയിലില്‍' ഒരു വേഷം തരികയുമായിരുന്നു. തുടര്‍ന്ന് കുഞ്ചാക്കോ സാര്‍ സംവിധാനം ചെയ്ത പുന്നപ്ര- വയലാറിലും അഭിനയിച്ചു.
അവളല്‍പ്പം വൈകിപ്പോയി, കലിയുഗം, ചുക്ക്, പ്രിയമുള്ള സോഫിയ, തോമാസ്ലീഹ, പേള്‍വ്യൂ, മാനിഷാദ, പഞ്ചവന്‍കാട്, തുമ്പോലാര്‍ച്ച... തുടങ്ങിയ സിനിമകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. ഇടയ്ക്ക് ഏതാനും നാടകങ്ങളിലും അഭിനയിച്ചു- അരവിന്ദന്‍ പറഞ്ഞു.
മമ്മൂട്ടി, മോഹന്‍ലാല്‍ മാര്‍ക്കൊപ്പം കാഴ്ച, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, അയാള്‍ കഥയെഴുതുകയാണ് തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മിനിസ്ക്രീന്‍ രംഗത്തും സാന്നിദ്ധ്യമുണ്ട്.
ഇപ്പോള്‍ പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തുമായ ജോയ്സിയുടെ മകന്‍ മനുജോയ്സി സംവിധാനം ചെയ്യുന്ന 'മഴ തോരും മുന്‍പെ' എന്ന സീരിയലില്‍ ഒരു അനാഥക്കുട്ടിയുടെ മുത്തച്ഛനായി അഭിനയിക്കുന്നുണ്ട്. മുന്‍പ് നിലവിളക്ക്, ഗായത്രിദേവി എന്‍റെ അമ്മ, അമ്മ അറിയാതെ, അമ്മക്കിളിക്കൂട്, ധന്യം, ഇന്ദുലേഖ, കളിവീട്... തുടങ്ങിയ സീരിയലുകളിലും വിവിധ കഥാപാത്രങ്ങളെ പ്രതിനിധീകരിച്ചിട്ടുണ്ട്.
വിവാഹിതനായ അരവിന്ദന്‍ ഇപ്പോള്‍ കോട്ടയം ജില്ലയിലെ പാമ്പാടിയിലാണ് കുടുംബസമേതം താമസിക്കുന്നത്. ഭാര്യ രോഹിണി. മക്കള്‍ സിനڊ, സിനോ അരവിന്ദന്‍. മകന്‍ സിനോ ഷോര്‍ട്ട് ഫിലിം ഡയറക്ടറാണ്.