Thursday, 25 June 2026 | 12:17 AM

Top News

വിജയ് ആൻ്റണിക്കൊപ്പം മൂന്നാം തവണയും നായികയായി രമ്യാ നമ്പീശൻ...

Admin 24 June 2026 10:15 AM
വിജയ് ആൻ്റണിക്കൊപ്പം മൂന്നാം തവണയും നായികയായി രമ്യാ നമ്പീശൻ...

Highlights

രമ്യ നമ്പീശൻ ഇതിന് മുൻപ് വിജയ് ആന്റണിക്കൊപ്പം 'തമിഴരശൻ', 'രത്നം'  എന്നീ തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇത് വിജയ് ആന്റണിക്കൊപ്പം അഭിനയിക്കുന്ന മൂന്നാമത്തെ സിനിമയാണ്. 

 

തമിഴിൽ റിലീസായി സൂപ്പർഹിറ്റായ ചിത്രമാണ് 'അയോത്തി'. ശശികുമാർ നായകനായി അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത്  മന്ത്ര മൂർത്തിയാണ്. തന്റെ ആദ്യത്തെ ചിത്രം മുഖേന തന്നെ ആരാധക ശ്രദ്ധ നേടിയ സംവിധായകനായ മന്ത്ര മൂർത്തി ഒരു ചെറിയ ഇടവേളക്ക് ശേഷം തന്റെ  അടുത്ത ചിത്രം ആരംഭിച്ചിരിക്കുന്നു. ഈ ചിത്രത്തിൽ തമിഴ് സിനിമയിലെ മറ്റൊരു മുൻനിര നടനായ വിജയ് ആൻ്റണിയാണ് നായകനായി അഭിനയിക്കുന്നത്. നായികയായി രമ്യ നമ്പീശനും അഭിനയിക്കുന്നു. 

രമ്യ നമ്പീശൻ ഇതിന് മുൻപ് വിജയ് ആന്റണിക്കൊപ്പം 'തമിഴരശൻ', 'രത്നം'  എന്നീ തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇത് വിജയ് ആന്റണിക്കൊപ്പം അഭിനയിക്കുന്ന മൂന്നാമത്തെ സിനിമയാണ്.  'അയോത്തി' സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ച മാധേഷ് മാണിക്കം തന്നെയാണ് ഈ ചിത്രത്തിനും    ഛായാഗ്രഹണം ചെയ്യുന്നത്. ഇപ്പോൾ മധുരയിൽ ചിത്രീകരണം നടന്നു വരികയാണ്! ഇതിൽ ഒരു പുതുമുഖ നായികയും ജോയിൻ ചെയ്യാനരിക്കുന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്!

Tags
Vijay Antony Remya Nambeesan