Thursday, 13 August 2026 | 04:41 AM

Latest

അറ്റ്‌ലി, അല്ലു അർജുൻ കൂട്ടുകെട്ടിലൊരുങ്ങുന്ന 'രാക്ക'യിൽ രാഷ്‌മികാ മന്ദനയും...

sreyas 30 June 2026 10:26 AM
അറ്റ്‌ലി,  അല്ലു അർജുൻ കൂട്ടുകെട്ടിലൊരുങ്ങുന്ന 'രാക്ക'യിൽ രാഷ്‌മികാ മന്ദനയും...

Highlights

രാഷ്‌മികാ  മന്ദന ഇപ്പോൾ വിജയ് ദേവരകൊണ്ട നായകനാകുന്ന 'രണബാലി'യിലും, 'മൈസ; എന്ന ചിത്രത്തിലുമാണ്  അഭിനയിച്ച്‌ കൊണ്ടിരിക്കുന്നത്

 

തെന്നിന്ത്യൻ സിനിമയിലെ സെൻസേഷണൽ ഹീറോയിനായ രാഷ്‌മികാ  മന്ദന ഇപ്പോൾ വിജയ് ദേവരകൊണ്ട നായകനാകുന്ന 'രണബാലി'യിലും, 'മൈസ; എന്ന ചിത്രത്തിലുമാണ്  അഭിനയിച്ച്‌ കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് താരത്തിന് അല്ലു അർജുൻ നായകനായി അഭിനയിക്കുന്ന,      അറ്റ്ലി സംവിധാനം ചെയ്യുന്ന ബ്രമ്മാൻഡ ആക്ഷൻ ചിത്രമായ 'രാക്ക'യിൽ അഭിനയിക്കാനും അവസരം വന്ന് കരാറിൽ ഒപ്പിട്ടിരിക്കുന്നത്. ഇതിനെ തുടർന്ന് അടുത്ത മാസം (ജൂലൈ) 'രാക്ക'യിലെ  താൻ സംബന്ധപെട്ട  ദൃശ്യങ്ങളുടെ ചിത്രീകരനത്തിനായി രാഷ്‌മികാ  ജോയിൻ ചെയ്യുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്. വിഷുവൽ എപെക്‌ട്‌സും, വലിയ തോതിലുള്ള പോരാട്ട ദൃശ്യങ്ങളും ഉള്ള ഈ ചിത്രത്തിൽ  ഒരുപാട് ഹോളിവുഡ് സാങ്കേതിക വിദഗ്ദ്ധർ പങ്കെടുക്കുന്നുണ്ട് എന്നുള്ളത് ശ്രദ്ധേയമാണ്. ദീപിക പദുകോൺ നായികയായി  അഭിനയിക്കുന്ന ഈ ചിത്രത്തിൽ രാഷ്‌മികാ മന്ദന ഒരു നെഗറ്റീവ് കഥാപാത്രത്തിലാണ്  അഭിനയിക്കുന്നത് എന്നും പറയപ്പെടുന്നുണ്ട്.  എന്നാൽ ഇത് സംബന്ധിച്ച ഒരു ഔദ്യോഗിക വിവരവും പുറത്തുവന്നിട്ടില്ല. 'സൺ പിക്ചേഴ്സ്' നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഈയിടെ പുറത്തുവന്നിരുന്നു.