Thursday, 13 August 2026 | 02:00 AM

Top News

'ഗരുഡന്' ശേഷം സുരേഷ് ഗോപി - ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടുകെട്ട് വീണ്ടും

Admin 14 July 2026 05:39 AM
'ഗരുഡന്' ശേഷം സുരേഷ് ഗോപി - ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടുകെട്ട് വീണ്ടും

Highlights

സൂപ്പർ ഹിറ്റ് ചിത്രമായ 'ഗരുഡന്' ശേഷം മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് സുരേഷ് ഗോപി നായകനാകുന്ന ചിത്രം ഒരുങ്ങുന്നു. 

 

സൂപ്പർ ഹിറ്റ് ചിത്രമായ 'ഗരുഡന്' ശേഷം മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് സുരേഷ് ഗോപി നായകനാകുന്ന ചിത്രം ഒരുങ്ങുന്നു. ചിത്രത്തിന്റെ കാസ്റ്റിംഗ് കോൾ സുരേഷ് ഗോപിയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവച്ചു.

 സുരേഷ് ഗോപിയെ നായകനാക്കി ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഒരു ചിത്രമാണ് ഒരുങ്ങുന്നത് എന്നാണ് കാസ്റ്റിംഗ് കോളിൽ നിന്നും ലഭിക്കുന്ന സൂചന. അങ്ങനെയെങ്കിൽ 40 വർഷത്തെ തന്റെ സിനിമ ജീവിതത്തിൽ സുരേഷ് ഗോപിയുടെ കരിയറിലെ ആദ്യത്തെ മുഴുനീള ക്യാമ്പസ് ചിത്രമായിരിക്കും ലിസ്റ്റിൻ സ്റ്റീഫൻ ഒരുക്കുന്നത്. 

 ചിത്രത്തിലെ അണിയറ പ്രവർത്തകരെ കുറിച്ചും മറ്റു അഭിനേതാക്കളെ കുറിച്ചുമുള്ള വിവരങ്ങൾ കാസ്റ്റിംഗ് കോളിൽ പങ്കുവെച്ചിട്ടില്ല. ഓണത്തിന് ശേഷം ചിത്രീകരണം തുടങ്ങുന്ന സിനിമ 2027 വിഷു റിലീസായി തിയേറ്ററുകളിൽ എത്തും.

Tags
listin stephen suresh gopi