Friday, 09 October 2026 | 05:04 AM

Latest

'ഹോംബാലെ ഫിലിംസ്' ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ സൂര്യയും, കയാത്‌ ലോഹറും...

sreyas 30 June 2026 09:16 AM
'ഹോംബാലെ ഫിലിംസ്' ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ സൂര്യയും, കയാത്‌ ലോഹറും...

Highlights

 കന്നഡയിൽ നിരവധി വിജയ ചിത്രങ്ങൾ നിർമ്മിച്ച  'ഹോംബാലെ ഫിലിംസ്' ഈ ചിത്രം മുഖേന തമിഴിലും കളം ഇറങ്ങുകയാണ്

 

'കെ.ജി.എഫ്.' 'കാന്താര', 'സലാർ' തുടങ്ങിയ ബ്രമ്മാൻഡ ചിത്രങ്ങൾ നിർമ്മിച്ച 'ഹോംബാലെ ഫിലിംസ്' തമിഴിൽ ഒരു പുതിയ ചിത്രം നിർമ്മിക്കുന്നു. ഈ ചിത്രത്തിൽ സൂര്യയാണ് നായകനായി  അഭിനയിക്കുന്നത്. ആദ്യം സൂര്യയുമായുള്ള ഈ പ്രൊജക്റ്റ് സംവിധാനം ചെയ്യുന്നത് 'സൂരറൈ പോട്രു' ഫെയിം സുധ കൊങ്കരയായിരിക്കുമെന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ചിത്രത്തിന്റെ  ഔദ്യോഗിക അറിയിപ്പനുസരിച്ച്  ഡി.ജെ.ജ്ഞാനവേൽ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സൂര്യയെ നായകനാക്കി 'ജയ് ബീം', രജനികാന്ത് നായകനായ 'വേട്ടൈയ്യൻ' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകനാണ് ഡി.ജെ.ജ്ഞാനവേൽ.  ഇതിൽ സൂര്യക്കൊപ്പം നായികയായി അഭിനയിക്കുന്നത് കയാതു ലോഹർ ആണ്. സൂര്യ നായകനായി  അഭിനയിച്ച് ഈയിടെ റിലീസായി സൂപ്പർഹിറ്റായ 'കറുപ്പ്' എന്ന ചിത്രത്തിന് സംഗീതം നൽകിയ    സായ് അപയങ്കർ ആണ് ഈ സിനിമക്കും സംഗീതം നൽകുന്നത്. കന്നഡയിൽ നിരവധി വിജയ ചിത്രങ്ങൾ നിർമ്മിച്ച  'ഹോംബാലെ ഫിലിംസ്' ഈ ചിത്രം മുഖേന തമിഴിലും കളം ഇറങ്ങുകയാണ്. സൂര്യയുടേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'വിശ്വനാഥ് & സൺസ്' ആണ്. ഇതിന്  അടുത്തതായി മലയാള 'ആവേശം' ഫെയിം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇപ്പോൾ ഒരുങ്ങിവരുന്നത്!     .