Sunday, 26 July 2026 | 04:04 AM

Top News

വ്യത്യസ്തമായി ഒരുങ്ങുന്ന നാഗാർജുനയുടെ 100-മത്തെ ചിത്രത്തിൽ രേവതിയും, തബുവും?

Admin 07 July 2026 10:20 AM
വ്യത്യസ്തമായി ഒരുങ്ങുന്ന നാഗാർജുനയുടെ 100-മത്തെ ചിത്രത്തിൽ രേവതിയും, തബുവും?

Highlights

ഒരു പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന ഈ പ്രോജക്റ്റ് കുറിച്ചുള്ള മറ്റുള്ള വിവരങ്ങൾ അടുത്ത് തന്നെ പുറത്തുവരുമത്രെ!

 

അടുത്തിടെ പുറത്തിറങ്ങിയ ധനുഷിന്റെ 'കുബേര', രജനികാന്തിന്റെ 'കൂലി' എന്നീ സിനിമകളിൽ തൻ്റെ അഭിനയത്താൽ ആരാധകരെ ആകർഷിച്ച തെലുങ്ക് നടനാണ് നാഗാർജുന. ഇദ്ദേഹം അടുത്തതായി തൻ്റെ 100-ാമത്തെ സിനിമയിൽ അഭിനയിക്കാനിരിക്കുകയാണ്.

 'നിത്തം ഒരു വാനം', 'ആകാശം' ഉൾപ്പെടെയുള്ള ചിത്രങ്ങൾ സംവിധാനം ചെയ്ത തമിഴ് സംവിധായകനായ രാ.കാർത്തിക് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. താത്കാലികമായി 'കിംഗ്-100' എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം അടുത്ത് തന്നെ തുടങ്ങുമത്രേ! നാഗാർജുനയുടെ സ്വന്ത ബാനറായ  'അന്നപൂർണ സ്റ്റുഡിയോസ്' നിർമ്മിക്കുന്ന ഈ ചിത്രത്തിൽ, നാഗാർജുന 25 വയസ്സ് മുതൽ 60 വയസ്സ് വരെ വിവിധ പ്രായത്തിലുള്ള കഥാപാത്രങ്ങളിൽ അഭിനയിക്കുമെന്നാണ് റിപ്പോർട്ട്. 

ഇതിനായി അതിനവീന ഡി-ഏജിംഗ് സാങ്കേതികവിദ്യയും  ഉപയോഗിക്കുന്നുണ്ടത്രേ. കൂടാതെ നാഗാർജുനയുടെ മക്കൾ നാഗ ചൈതന്യയും, അഗിൽ അക്കിനേനിയും പ്രത്യേക വേഷങ്ങളിൽ എത്തുമെന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. ഈ  ചിത്രത്തിൽ മൂന്ന് നായിമാര്‍ ഉണ്ടെന്നും അതിൽ ഒരു കഥാപാത്രം അവതരിപ്പിക്കുന്നത് രേവതിയാണെന്നും, പ്രശസ്ത ബോളിവുഡ് നടിയായ തബു നെഗറ്റീവ് കഥാപാത്രമാണ് അവതരിപ്പിക്കുന്നത് എന്നുള്ള വാർത്തയും പുറത്തുവന്നിട്ടുണ്ട്. ഒരു പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന ഈ പ്രോജക്റ്റ് കുറിച്ചുള്ള മറ്റുള്ള വിവരങ്ങൾ അടുത്ത് തന്നെ പുറത്തുവരുമത്രെ!

Tags
Revathy Tabu Nagarjuna