Sunday, 20 September 2026 | 07:42 PM

Interviews

വെബ് സീരീസിന്‍റെ ആദ്യ പത്ത് ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍തന്നെ എനിക്ക് ഭിക്ഷയെടുക്കേണ്ട അവസ്ഥയായി. അത്രമാത്രം സാമ്പത്തിക ചൂഷണങ്ങള്‍, പ്രതിസന്ധികള്‍, എതിര്‍പ്പുകള്‍. എനിക്ക് ചുറ്റുമുള്ളവര്‍ പോലും ഈ ആക്രമണങ്ങളെ ഭയന്ന് ഓരോരുത്തരായി അകന്നുപോയി- സോനാ ഹൈഡന്‍

അജയ്കുമാര്‍ 05 May 2026 12:30 PM
വെബ് സീരീസിന്‍റെ ആദ്യ പത്ത് ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍തന്നെ എനിക്ക് ഭിക്ഷയെടുക്കേണ്ട അവസ്ഥയായി. അത്രമാത്രം സാമ്പത്തിക ചൂഷണങ്ങള്‍, പ്രതിസന്ധികള്‍, എതിര്‍പ്പുകള്‍. എനിക്ക് ചുറ്റുമുള്ളവര്‍ പോലും ഈ ആക്രമണങ്ങളെ ഭയന്ന് ഓരോരുത്തരായി അകന്നുപോയി- സോനാ ഹൈഡന്‍

അജിത്തിനെ നായകനാക്കി എഴില്‍ സംവിധാനം ചെയ്ത 'പൂവെല്ലാം ഉന്‍വാസം' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് സോനാ ഹൈഡന്‍.

എങ്ങനെയാണ് നിങ്ങളുടെ പണമെല്ലാം ചൂഷണം ചെയ്യപ്പെട്ടത്..?

കനിമൊഴി എന്ന ഒരു സിനിമ ഞാന്‍ നിര്‍മ്മിച്ചിരുന്നു. അത് എന്‍റെ ഒരുപാട് പണം നഷ്ടപ്പെടുത്തി. അതിന് ഞാന്‍ ആരേയും കുറ്റപ്പെടുത്തുകയില്ല. അത് എന്‍റെ മാത്രം തെറ്റാണ്. കൂടാതെ എന്‍റെ പക്കല്‍ ധാരാളം പണമുണ്ടായിരുന്നപ്പോള്‍ എനിക്ക് ചുറ്റുമുള്ള പലരേയും സഹായിച്ചു. അവരാരും പിന്നീട് എന്നെ തിരിഞ്ഞുനോക്കിയില്ല.

എന്നിട്ടും വീണ്ടും വെബ്സീരീസ് നിര്‍മ്മാണവും സംവിധാനവുമായി ഇറങ്ങിയിരിക്കയാണല്ലോ?

ഇത്തവണ ഷോര്‍ട്ട് ഫ്ളിക്സ് എന്ന ഒടിടി പ്ലാറ്റ്ഫോമില്‍ നിന്നും പണം വാങ്ങിയിട്ടാണ് 'സ്മോക്ക്' നിര്‍മ്മിക്കുന്നത്. സംവിധാനം എനിക്ക് ഇഷ്ടമാണ്. ഒരു പടമെടുക്കുമ്പോള്‍ എനിക്ക് നല്ല പേര് കിട്ടും. ഗ്ലാമര്‍ നടി എന്ന എന്‍റെ ഇമേജും മാറും  എന്നൊരു ബാലിശമായ ഒരു ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് ഒരു സംവിധായികയായ ശേഷം എന്‍റെ സ്വന്തം ജീവിത കഥയാണ് ചിത്രീകരിക്കുവാന്‍ തീരുമാനിച്ചത്.

മറ്റുള്ളവര്‍ക്കെങ്കിലും കുടുംബവും കുട്ടികളും മറ്റ് ബന്ധുക്കളുമൊക്കെയുണ്ട്. ഞാന്‍ ഏകയായി പോരാടിക്കൊണ്ടിരിക്കയാണ്. സിനിമയില്‍ ഒന്നും ഇല്ലാത്തവളായി പ്രവേശിച്ച് ഇന്ന് ഒരു പടത്തിന്‍റെ സംവിധായികയായി മാറി. വെബ് സീരീസിന്‍റെ ആദ്യ പത്ത് ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍തന്നെ എനിക്ക് ഭിക്ഷയെടുക്കേണ്ട അവസ്ഥയായി.

അത്രമാത്രം സാമ്പത്തിക ചൂഷണങ്ങള്‍, പ്രതിസന്ധികള്‍, എതിര്‍പ്പുകള്‍. എനിക്ക് ചുറ്റുമുള്ളവര്‍ പോലും ഈ ആക്രമണങ്ങളെ ഭയന്ന് ഓരോരുത്തരായി അകന്നുപോയി. ഇതിനിടെ എന്‍റെ വീട്ടില്‍ വലിയൊരു മോഷണശ്രമം നടന്നു. അതിനുശേഷം ധൈര്യം സംഭരിച്ച് നിര്‍മ്മാതാക്കളുടെ സംഘടനയെ സമീപിച്ചു. അവര്‍ എനിക്ക് ധൈര്യമായി ഷൂട്ടിംഗ് നടത്തൂ എന്ന് പറഞ്ഞ് സപ്പോര്‍ട്ട് നല്‍കി.

 

Tags
Sona Heiden