Sunday, 26 July 2026 | 01:20 AM

Interviews

അവസരങ്ങള്‍ക്കായി ഞാന്‍ വളഞ്ഞുകൊടുത്തിട്ടുമില്ല, ആരുടെ വീട്ടുപടിക്കലും പോയി നിന്നിട്ടുമില്ല... -വാണിഭോജന്

അജയ്കുമാര് 24 July 2026 06:14 AM
അവസരങ്ങള്‍ക്കായി ഞാന്‍ വളഞ്ഞുകൊടുത്തിട്ടുമില്ല, ആരുടെ വീട്ടുപടിക്കലും പോയി നിന്നിട്ടുമില്ല... -വാണിഭോജന്

Highlights

മലകളുടെ റാണിയായ നീലഗിരി ശൃംഗത്തിലെ കോത്തഗിരിയില്‍ ജനിച്ച്, കിങ് ഫിഷര്‍, ഇന്‍ഡിഗോ എന്നീ വിമാനങ്ങളില്‍ എയര്‍ഹോസ്റ്റസായി ഒരു തുണിക്കടയുടെ പരസ്യത്തിലൂടെ തമിഴ് ടി.വി പരമ്പരകളില്‍ അഭിനയിച്ച് ബിഗ് സ്ക്രീനിലെത്തിയ താരമാണ് വാണിഭോജന്‍

 

പ്രായം മുപ്പത്തിയഞ്ച് താണ്ടിയിട്ടും ഇന്നും യുവത്വം നിലനിര്‍ത്തിക്കൊണ്ട് സിനിമയില്‍ തന്‍റെ സജീവ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ് വാണിഭോജന്‍. ചില നടന്മാരുമായി ഗോസിപ്പുകളില്‍ ബന്ധിച്ചിട്ടും പതറാതെ മുന്നോട്ട് യാത്ര ചെയ്ത് തന്‍റെ സിനിമയിലെ സ്ഥാനം അരക്കിട്ട് ഉറപ്പിച്ച വാണിഭോജന്‍ തന്‍റെ കരിയര്‍, വ്യക്തിജീവിതം എന്നിവയെ കുറിച്ച് നടത്തിയ ചില പരാമര്‍ശങ്ങള്‍...

അവസരങ്ങള്‍ക്കായി ഞാന്‍ വളഞ്ഞുകൊടുത്തിട്ടുമില്ല, ആരുടെ വീട്ടുപടിക്കലും പോയി നിന്നിട്ടുമില്ല.

കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് ഉണ്ടാക്കിയ പണത്തില്‍ വീടുവാങ്ങി, സ്വന്തം പണത്തില്‍ ഭക്ഷണം വെച്ചുകഴിക്കുന്ന എന്നെ 'അവന്‍റെ കൂടെ ലിവിങ്ങിലാണ്, ഇവന്‍റെ കൂടെ ജോയിന്‍റിലാണ്' എന്നൊക്കെ നാണമില്ലാതെ പറയുന്നു. അതൊന്നും സത്യവുമല്ല. അതിനെക്കുറിച്ചൊക്കെ എനിക്ക് ഒരു വിഷമവുമില്ല.

അഭിനയിക്കാന്‍ വരുന്നതിനുമുമ്പ് ഒരു തുണിക്കടയുടെ പരസ്യത്തില്‍ ഞാന്‍ പുടവ ധരിച്ച്  അഭിനയിച്ചതിനുതന്നെ വീട്ടുകാര്‍ സങ്കടപ്പെട്ടിരുന്നു.

നടന്‍ ജയ് നല്ല പയ്യനാണ്, എന്‍റെ ക്ലോസ് ഫ്രണ്ടുമാണ്. അതിനപ്പുറം ഞാനും അവനും തമ്മില്‍ ഒരു റിലേഷന്‍ഷിപ്പും ഇല്ലേ ഇല്ല.

എന്‍റെ എക്സ്ബോസ് ഞാന്‍ ജോലി ചെയ്തിരുന്ന എയര്‍ലൈന്‍സ് കമ്പനിയില്‍, ഞാന്‍ ബിരുദം പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് പറഞ്ഞുകൊടുത്ത് പാരവെച്ച് എന്‍റെ ജോലി നഷ്ടപ്പെടുത്തി. എന്‍റെ പുണ്യം കൊണ്ട് ഞാനിന്ന് നടിയായി.

സീരിയലില്‍ നിന്ന് സിനിമയിലേക്ക് വരുന്ന സമയത്ത് 'നിനക്ക് പ്രായമായി, സിനിമ നിനക്ക് സെറ്റാവില്ല' എന്ന് എന്‍റെ അമ്മ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. ഹീറോയിന്‍സിന് പതിനാറ് മുതല്‍ പതിനെട്ടുവരെയേ പ്രായമാകാവൂ എന്ന് അവര്‍ ചിന്തിച്ചിട്ടുണ്ടാവാം.

സൂര്യയുടെ ജോഡിയായി അഭിനയിക്കണം, അജിത്തിന്‍റെ അനുജത്തിയായി അഭിനയിക്കണം, രജനിസാറിന്‍റെ മകളായി അഭിനയിക്കണം ഇതൊക്കെ എന്‍റെ ആഗ്രഹങ്ങളാണ്.

ലക്ഷ്വറിക്കാര്‍, വലിയ ബംഗ്ലാവ് ഇതൊന്നും എന്‍റെ സ്വപ്നമല്ല. രണ്ട് ഫ്ളാറ്റുണ്ട്. ഒരു സാധാരണ കാറും ഉണ്ട്. അതുമതി. അത്യാഗ്രഹങ്ങളില്ല.

കിങ്ഫിഷര്‍ എയര്‍ലൈന്‍സില്‍ ജോലി ചെയ്യുന്ന സമയത്ത് എന്‍റെ പ്രതിഫലം ഇരുപത്തിമൂവായിരമായിരുന്നു. സീരിയലില്‍ അഭിനയിച്ചപ്പോള്‍ ദിവസം പതിനായിരം വീതമായിരുന്നു പ്രതിഫലം.

കയ്യില്‍ തീരെ പൈസ ഇല്ലാത്ത സമയത്തുപോലും ഞാന്‍ ആരോടും ഒരു രൂപയുടെ സഹായം ചോദിച്ചിട്ടില്ല. ധൈര്യവും, ആത്മവിശ്വാസവും ആത്മാഭിമാനവും, കഴിവും ഉണ്ടെങ്കില്‍ മതി. ജീവിതത്തില്‍ വിജയിക്കാം.

ഞാന്‍ ആരുടെയും അവസരങ്ങള്‍ തട്ടിപ്പറിച്ചിട്ടില്ല. എന്നാല്‍ അവിചാരിതമായി റിത്തികാസിങ്‌ അഭിനയിക്കേണ്ടിരുന്ന സിനിമയില്‍ എനിക്ക് അഭിനയിക്കേണ്ടി വന്നു. ഇത് അറിയാതെ സംഭവിച്ചതാണ്. അങ്ങനെ സംഭവിച്ചതില്‍ ഇന്നും ഖേദമുണ്ട്.

പെണ്‍കുട്ടികള്‍ ജോലി ചെയ്യുന്നിടത്ത് അവരെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ചിലര്‍ ഉണ്ടാവും. നമ്മള്‍ പെര്‍ഫെക്ടാണെങ്കില്‍ ആരെയും ഭയക്കേണ്ടതില്ല.

എനിക്ക് ഒരു ന്യൂട്രിഷ്യന്‍ ഉണ്ട്. അവര്‍ പറയുന്ന ആഹാരം മാത്രമേ ഞാന്‍ കഴിക്കുകയുള്ള. പിസാ, ബര്‍ഗര്‍, ഷവര്‍മാ  ഇതൊന്നും ഞാന്‍ തൊടാറില്ല. എനിക്ക് ഇവ ഇഷ്ടവുമല്ല.

 

Tags
Vani Bhojan