Tuesday, 23 June 2026 | 11:48 PM

Latest

രജനികാന്തും, കമൽഹാസനും ഒന്നിക്കുന്ന ചിത്രം കുറിച്ചുള്ള വിവാദങ്ങൾ...

05 May 2026 12:30 PM
രജനികാന്തും, കമൽഹാസനും ഒന്നിക്കുന്ന ചിത്രം കുറിച്ചുള്ള വിവാദങ്ങൾ...

 

 രജനികാന്തും, കമൽഹാസനും വീണ്ടും ഒരു ചിത്രത്തിൽ ഒന്നിച്ചഭിനയിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നതിനെ തുടർന്ന്, കോളിവുഡിൽ ചില വിവാദങ്ങളും നടന്നു വരികയാണ്. കമൽഹാസൻ ഈയിടെ നടന്ന ഒരു അവാർഡ്ദാന ചടങ്ങിൽ താനും, രജനികാന്തും ഒരു ചിത്രത്തിൽ വീണ്ടും ഒന്നിച്ചഭിനയിക്കാൻ തീരുമാനിച്ചിട്ടുണ്ട് എന്നുള്ള വാർത്ത പുറത്തുവിട്ടിരുന്നു. അതേ സമയം ഈയിടെ  'ജയിലർ' രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനായി പുറപ്പെട്ടുകൊണ്ടിരുന്ന രജനികാന്തിന്റെ അടുക്കൽ മാധ്യമപ്രവർത്തകർ ഈ ചിത്രം കുറിച്ച് ചോദിച്ചപ്പോൾ, ''ചിത്രത്തിനായുള്ള കഥയും, സംവിധായകനും ഇതുവരെ അന്തിമ മായിട്ടില്ല. അതെല്ലാം തീരുമാനമായതിന് ശേഷമേ ചിത്രം കുറിച്ച് എന്തെങ്കിലും പറയാനാവുകളയുള്ളൂ'' എന്നാണ് പറഞ്ഞത്. 

 രജനികാന്ത് ഇങ്ങിനെ പറഞ്ഞതിനെ തുടർന്ന് കോളിവുഡിൽ പല വിവാദങ്ങളാണ് നടന്നു വരുന്നത്. അതായത് രജനികാന്തിന്റെ ആരാധകർ ഈ ചിത്രം സംവിധാനം ചെയ്യാനുള്ള അവസരം  ലോകേഷ് കനകരാജിന് നൽകരുത്. അത് റിസ്ക്കാണ്. കാരണം 'കൂലി'യുടെ റിസൾട്ടിൽ . ആരാധകർ തൃപ്തരല്ല.
ലോകേഷ് കനകരാജ് ഇപ്പോഴും അക്രമം, ആക്ഷൻ, തട്ടിക്കൊണ്ടുപോകൽ, മയക്കുമരുന്ന് ബിസിനസ്സ്  തുടങ്ങിയ മേഖലയിലാണ് ചുറ്റിത്തിരിയുന്നത്. രജനിയും കമലും ഒന്നിക്കുന്ന ചിത്രത്തിന്റെ കഥ   ഇന്ത്യ മുഴുവനും സംസാര വിഷയമാകുന്ന, വ്യത്യസ്തമായ  ഒന്നായിരിക്കണം. ഈ ചിത്രത്തിൽ രണ്ടു പേർക്കും തുല്യ അവസരങ്ങൾ നൽകണം.

തീരുമാനിക്കുന്ന ബഡ്ജറ്റിനുള്ളിൽ ചിത്രം നിർമ്മിച്ച് പൂർത്തിയാക്കാൻ ശേഷിയുള്ള ഒരു സംവിധായകനായിരിക്കണം ചത്രം സംവിധാനം ചെയ്യുന്നത്. അതിനാൽ ലോകേഷിനെ കൂടാതെ മറ്റൊരു സംവിധായകനെ അന്വേഷിക്കുന്നതായിരിക്കും നല്ലത്. വലിയ നായകന്മാരായ രജനികാന്തിനും,  കമൽഹാസനും വേണ്ടി എഴുതുന്ന കഥയിൽ ധാരാളം വീരത്വവും, വാണിജ്യ ഘടകങ്ങളും ഉണ്ടായിരിക്കണം. കെ.എസ്.രവികുമാർ, എച്ച്.വിനോദ്, രാജമൗലി, ജീത്തു ജോസഫ്, സിരുത്തൈ ശിവ തുടങ്ങിയ സംവിധായകരെ ഇതിനായി പരിഗണിക്കാം! എന്നൊക്കെയാണ് ഇപ്പോൾ  കോളിവുഡിൽ ഈ ചിത്രം കുറിച്ച് ചർച്ചകൾ നടന്നുവരുന്നത്.

Tags
Rajanikanth kamalhassan