വൈറലായിക്കൊണ്ടിരിക്കുന്ന ധനുഷ് - മൃണാൽ ടാഗോർ വിവാഹ വാർത്ത...
തമിഴ് സിനിമാ മേഖലയിലെ മുൻനിര നടന്മാരിൽ ഒരാളായ ധനുഷ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും അഭിനയിക്കുന്ന ഒരു നടനാണ്. അതിനാൽ ഇന്ത്യയിൽ പ്രശസ്തനായ ധനുഷ് ഇപ്പോൾ 'സീതാ രാമം' എന്ന തെലുങ്ക് ചിത്രത്തിലൂടെ പ്രശസ്തയായ നടി മൃണാൽ ടാഗോറുമായി പ്രണയത്തിലാണെന്നുള്ള വാർത്തകൾ ഈയിടെ പുറത്തുവന്നിരുന്നു. അതിനെ തുടർന്ന് ഇപ്പോൾ പുറത്തുവന്നു വൈറലായികൊണ്ടിരിക്കുന്ന മറ്റൊരു വാർത്ത ഫെബ്രുവരി-14, വാലന്റൈൻസ് ദിനത്തിൽ രണ്ടു പേരും വിവാഹിതരാകാൻ പോകുന്നു എന്നുള്ളതാണ്.
ബോളിവുഡിലാണ് ഈ വാർത്ത ആദ്യമായി പ്രചരിച്ചത്. അതിനെ തുടർന്ന് ഇപ്പോൾ കോളിവുഡിലും ഈ വിഷയം വൈറലായിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ ബോളിവുഡിൽ നടന്ന ചില പരിപാടികളിൽ ധനുഷും, മൃണാൽ ടാഗോറും ഒരുമിച്ച് പങ്കെടുത്തിരുന്നു എന്നത് ശ്രദ്ധേയമാണ്. ഫെബ്രുവരി-14ന് നടക്കും എന്ന് പറയപ്പെടുന്ന ഇവരുടെ വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കൂ എന്നും പറയപ്പെടുന്നുണ്ട്.
രജനികാന്തിന്റെ മൂത്ത മകൾ ഐശ്വര്യയെ പ്രണയിച്ച് വിവാഹം കഴിച്ച വ്യക്തിയാണ് ധനുഷ്. രണ്ടു പേരും കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് വേർപിരിഞ്ഞത്. ഇവർക്ക് രണ്ട് ആൺമക്കളുണ്ട്. ഇരുവരും വളർന്നു കൗമാര പ്രായത്തിൽ എത്തിയിട്ടുമുണ്ട്. കുറച്ചു മാസങ്ങൾക്ക് മുൻപ് ധനുഷ് തന്റെ ഉറ്റ സുഹൃത്താണെന്ന് മൃണാൽ ടാഗോർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരുടെയും വിവാഹത്തെക്കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരിക്കുന്നത്. അതേ സമയം ധനുഷോ മൃണാൽ ടാഗോറോ ഇക്കാര്യത്തിൽ ഒരു പ്രസ്താവനയും നടത്തിയിട്ടുമില്ല.