Tuesday, 23 June 2026 | 08:59 PM

Latest

ശരീര ഭാരം കൂട്ടി വരുന്ന ധനുഷ്...എന്തിനാണെന്നറിയാമോ?

05 May 2026 12:30 PM
ശരീര ഭാരം കൂട്ടി വരുന്ന ധനുഷ്...എന്തിനാണെന്നറിയാമോ?

 

തമിഴ് സിനിമകൾ മാത്രമല്ലാതെ ബോളിവുഡ്, ഹോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ച  വ്യക്തിയാണ് ധനുഷ്. കഴിഞ്ഞ വർഷം തെലുങ്കിൽ ഒരുങ്ങിയ 'കുബേര' എന്ന ചിത്രത്തിലും,  ഹിന്ദിയിൽ ഒരുങ്ങിയ  'തേരെ ഇഷ്ക് മേ' എന്ന ചിത്രത്തിലും ധനുഷ് അഭിനയിച്ചിരുന്നു. തമിഴിൽ ധനുഷിന്റേതായി 'ഇഡ്ലി കടൈ' എന്ന ചിത്രമാണ് അവസാനമായി റിലീസായത്. ഇപ്പോൾ ധനുഷ്  'പോർ തൊഴിൽ' എന്ന ചിത്രം സംവിധാനം ചെയ്ത വിഘ്നേഷ് രാജ സംവിധാനം ചെയ്യുന്ന തന്റെ 54-ാമത്തെ ചിത്രത്തിലാണ് അഭിനയിച്ച്‌ കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന് ശേഷം 'അമരൻ' എന്ന സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്ത  രാജ്കുമാർ പെരിയസാമിയുടെ സംവിധാനത്തിലാണ് ധനുഷ് അഭിനയിക്കാനിരിക്കുന്നത്. ഇത് ധനുഷിന്റെ  55-ാമത്തെ ചിത്രമാണ്.

  ഈ സാഹചര്യത്തിലാണ് ധനുഷിന്റെ ഏറ്റവും പുതിയ ഫോട്ടോ പുറത്തുവന്ന്  വൈറലായികൊണ്ടിരിക്കുന്നത്. അതിൽ ധനുഷിൻറെ ശരീരഭാരം വർദ്ധിച്ച തരത്തിലാണ് കാണപ്പെടുന്നത്. ഇത് സംബന്ധമായി  ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്തകൾ ധനുഷ് അടുത്ത് അഭിനയിക്കാനിരിക്കുന്ന ചിത്രത്തിൽ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് അവതരിപ്പിക്കുന്നത്,  അതിനായുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് ധനുഷ് തന്റെ ശരീര ഭാരം കൂട്ടി വരുന്നത് എന്നാണ് പറയപ്പെടുന്നത്. ധനുഷ് അഭിനയിക്കാനിരിക്കുന്ന ഈ ചിത്രത്തിന്റെ കഥയും, അതിൽ ധനുഷിന്റെ കഥാപാത്രവും വളരെ വ്യത്യസ്തമായിരിക്കുമെന്നും പറയപ്പെടുന്നുണ്ട്.

Tags
dhanush dhanush 55