Wednesday, 24 June 2026 | 02:16 AM

Latest

ബയോപിക്കായി ഒരുങ്ങുന്ന ധനുഷിന്റെ ചിത്രം

05 May 2026 12:30 PM
ബയോപിക്കായി ഒരുങ്ങുന്ന ധനുഷിന്റെ  ചിത്രം

തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ധനുഷ്  ഇപ്പോൾ 'ഇഡ്‌ലി കടൈ' എന്ന ചിത്രം സംവിധാനം ചെയ്തു അതിൽ നായകനായും അഭിനയിച്ചു വരികയാണ്. ഇത് കൂടാതെ  തെലുങ്ക് സംവിധായകനായ ശേഖർ കമൂല സംവിധാനം ചെയ്യുന്ന 'കുബേര' എന്ന ചിത്രത്തിലും, ഹിന്ദിയിൽ ഒരുങ്ങുന്ന 'തേരെ ഇസ്‌ക് മേ' എന്ന ചിത്രത്തിലും ധനുഷ് അഭിനയിക്കുന്നുണ്ട്. ഇതിൽ  'ഇഡ്‌ലി കടൈ' ഏപ്രിൽ 10-ന് റിലീസാകും. 'കുബേര' ജൂൺ മാസം റിലീസാകുമെന്നാണ് റിപ്പോർട്ട്. ഈ ചിത്രങ്ങയുടെ റിലീസിന് ശേഷം 'അമരൻ' എന്ന സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്ത രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ധനുഷിൻ്റെ 55-മത്തെ ചിത്രമാണ് പുറത്തുവരിക. അടുത്തിടെ ഈ ചിത്രത്തിൻ്റെ പൂജ നടന്നു. 'ഗോപുരം ഫിലിംസ്' ബാനറിൽ  അൻബുചെഴിയനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ സാഹചര്യത്തിൽ ഈ ചിത്രം കുറിച്ച് ചില പുതിയ വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. അതനുസരിച്ച്  ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജൂണിൽ ആരംഭിക്കുമെന്നാണ് പറയപ്പെടുന്നത്. രാജ്‌കുമാർ പെരിയസാമി ഇതിന് മുൻപ് സംവിധാനം ചെയ്ത 'അമരനെ'പ്പോലെ ഈ ചിത്രവും ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണത്രെ! 'അമരൻ' മേജർ മുകുന്ദ് വരദരാജന്റെ ബയോപിക്കായിരുന്നു. എന്നാൽ ഈ ചിത്രം ആരുടെ ബയോപിക്കാണെന്നുള്ള വിവരം ഇനിയും പുറത്തുവന്നിട്ടില്ല. ആ വിവരം അടുത്തുതന്നെ പുറത്തുവരുമെന്നാണ് പറയപ്പെടുന്നത്. 'ഇസൈജ്ഞാനി' ഇളയരാജയുടെ ബയോപിക്കിലും ധനുഷ് അഭിനയിക്കാൻ കരാറിൽ ഒപ്പിട്ടുണ്ട്. എന്നാൽ ഈ ചിത്രം ഒരുങ്ങാൻ വൈകും എന്നാണ് പറയപ്പെടുന്നത്. അരുൺ മാധേശ്വരനാണ് ഇളയരാജയുടെ ബയോപിക്ക് ഒരുക്കുന്നത്.