Tuesday, 23 June 2026 | 05:48 PM

Latest

തെന്നിന്ത്യയിൽ നടിമാരോടുള്ള സമീപനം വേറെ; തുറന്നുപറഞ്ഞ് തമന്ന

sreyas 23 June 2026 03:49 PM
തെന്നിന്ത്യയിൽ നടിമാരോടുള്ള സമീപനം വേറെ; തുറന്നുപറഞ്ഞ് തമന്ന

Highlights

വാണിജ്യ സിനിമകളിൽ നിലനിൽക്കാൻ ഇവിടെ അസാധാരണമായ താരമൂല്യം ആവശ്യമാണ്

സ്ത്രീകളോടുള്ള സമീപനത്തിൽ തെന്നിന്ത്യൻ സിനിമയും ബോളിവുഡും തമ്മിൽ വ്യത്യാസമുണ്ടെന്ന് നടി തമന്ന. ഫോർബ്സ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. ബോളിവുഡിൽ താരങ്ങൾക്ക് തങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ കരിയർ രൂപപ്പെടുത്താനുള്ള സ്വാതന്ത്ര്യം കൂടുതലാണെന്ന് തമന്ന പറയുന്നു. കലാപരമായ കഥാപാത്രങ്ങളും വാണിജ്യ സിനിമകളിലെ ഗ്ലാമർ വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്നവരാണ് അവിടെ വലിയ താരങ്ങളായി മാറുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

എന്നാൽ തെന്നിന്ത്യൻ സിനിമയിൽ എത്തിയപ്പോൾ സ്ത്രീകളെ കാണുന്ന ചില മനോഭാവങ്ങൾ തനിക്ക് അത്ര സുഖകരമായി തോന്നിയില്ലെന്ന് തമന്ന വ്യക്തമാക്കി. പുരുഷാധിപത്യ സ്വഭാവവും സ്ത്രീകൾക്ക് വേണ്ടത്ര ബഹുമാനം ലഭിക്കാത്ത സാഹചര്യങ്ങളും ചിലപ്പോഴുണ്ടെന്നാണ് നടിയുടെ അഭിപ്രായം. വാണിജ്യ സിനിമകളിൽ നിലനിൽക്കാൻ ഇവിടെ അസാധാരണമായ താരമൂല്യം ആവശ്യമാണ് എന്നും അവർ പറഞ്ഞു.

അതേസമയം, വർഷങ്ങളോളം സിനിമാരംഗത്ത് സജീവമായി തുടരുന്ന നടിമാർ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളും വാണിജ്യ സിനിമകളിലെ നൃത്ത-ഗ്ലാമർ വേഷങ്ങളും ഒരുപോലെ മികച്ച രീതിയിൽ അവതരിപ്പിക്കുന്നുണ്ടെന്ന് തമന്ന കൂട്ടിച്ചേർത്തു.

വിവാൻ ഫോഴ്സ് ഓഫ് ദ് ഫോറസ്റ്റ് ആണ് തമന്നയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം.