Tuesday, 23 June 2026 | 08:00 PM

Latest

രജനികാന്തിന്റെ 'ജയിലർ-2'ൽ ഐറ്റം ഡാൻസ് ചെയ്യുന്നത് ആരാണെന്നറിയാമോ?

05 May 2026 12:30 PM
രജനികാന്തിന്റെ 'ജയിലർ-2'ൽ ഐറ്റം ഡാൻസ് ചെയ്യുന്നത് ആരാണെന്നറിയാമോ?

നെൽസൺ സംവിധാനം ചെയ്തു രജനികാന്ത് നായകനായ 'ജയിലർ' എന്ന ചിത്രത്തിലെ  'കാവാല...' എന്നു തുടങ്ങുന്ന ഗാനത്തിൽ തമന്നയാണ് നൃത്തം ചെയ്തത്. ഈ ഗാന രംഗം വൻ ഹിറ്റാകുകയും ചെയ്തു. ഇപ്പോൾ 'ജയിലർ' രണ്ടാം ഭാഗം ഒരുങ്ങിവരികയാണല്ലോ! ഇതിലും 'കാവാലാ...' മാതിരി      ഒരു ഗാനരംഗം ഉണ്ടത്രേ! ഇപ്പോൾ ആ ഗാനരംഗത്തിന്റെ ചിത്രീകരണം ചെന്നൈയിൽ നിർമ്മിച്ചിട്ടുള്ള  ഒരു ഗംഭീര സെറ്റിൽ നടന്നുവരികയാണ്. ഈ ഗാനരംഗത്തിൽ നോറ ഫദേഹിയാണ് നൃത്തം ചെയ്യുന്നത്.  

 'കാവാല..' ഗാനം പോലെ ഈ ഗാനവും ഹിറ്റാക്കാൻ ചിത്രത്തിന്റെ അണിയറപ്രവർത്തകർ കഠിനമായി പരിശ്രമിച്ച് വരികയാണ് എന്നുള്ള റിപ്പോർട്ടുമുണ്ട്. നോറ ഫദേഹി കാനഡയിൽ നിന്നുള്ളയാളാണ്, നിരവധി ഹിന്ദി ചിത്രങ്ങളിൽ സെക്സി ഗാനങ്ങൾക്ക് നൃത്തം ചെയ്തിട്ടുണ്ട്.  കൂടാതെ ചില തെലുങ്ക്, മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 

'ബാഹുബലി' എന്ന ചിത്രത്തിലെ 'മനോഹരി...' എന്ന് തുടങ്ങുന്ന  ഗാനത്തിന് നൃത്തം ചെയ്തതിലൂടെ തമിഴ് ആരാധകർക്കും പരിചിതയാണ് നോറ ഫദേഹി. കാർത്തിയും, നാഗാർജുനയും ഒന്നിച്ച് അഭിനയിച്ച 'തോഴ' എന്ന ചിത്രത്തിലെ 'ഡോർ നമ്പർ...' എന്ന ഗാനത്തിലും ഈ താരം നൃത്തം ചെയ്തിട്ടുണ്ട്. 'ജയിലർ' രണ്ടാം ഭാഗം അടുത്ത വർഷം ഓഗസ്റ്റിൽറിലീസാകുമെന്നാണ് റിപ്പോർട്ട്!

Tags
Jailer 2 Rajinikanth nora fatehi