Tuesday, 23 June 2026 | 08:05 PM

Latest

തമിഴ് സിനിമയിലെ ഒരേയൊരു പാൻ ഇന്ത്യൻ താരം ആരാണെന്നറിയാമോ?

05 May 2026 12:30 PM
തമിഴ് സിനിമയിലെ ഒരേയൊരു പാൻ ഇന്ത്യൻ താരം ആരാണെന്നറിയാമോ?

മിഴ് സിനിമയിലെ ഇന്നത്തെ മുൻനിര നടന്മാരിൽ, രജനികാന്തും, കമൽഹാസനും ചെറു പ്രായത്തിലും,  മധ്യവയസ്സിലും തമിഴ് ഒഴികെയുള്ള ഭാഷകളിൽ അഭിനയിച്ചതിലൂടെ പ്രശസ്തരായിരുന്നു. എന്നാൽ  പ്രത്യേകിച്ച് അക്കാലത്ത് ലോകമെമ്പാടും ശ്രദ്ധ ആകർഷിച്ചിരുന്ന  ഹിന്ദി സിനിമകളിലാണ് അവർ അഭിനയിച്ചത്. ഒരു പ്രത്യേക കാലഘട്ടത്തിനുശേഷം അവർ ഹിന്ദി സിനിമകളിൽ അഭിനയിക്കുന്നത് ഒഴിവാക്കി തമിഴ് ചിത്രങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ. 

തുടങ്ങി. ഇതിന് കാരണം ഹിന്ദി ചിത്രങ്ങൾ മുഖേന വേണ്ടത്ര ആരാധക ശ്രദ്ധ നേടാൻ അവരെക്കൊണ്ട് കഴിഞ്ഞില്ല എന്നുള്ളതാണ്.  അവർക്ക് ശേഷം വന്ന ചില നടന്മാർ ഹിന്ദിയിൽ അഭിനയിച്ചെങ്കിലും, അവരെകൊണ്ടും  ജനപ്രിയരാകാൻ സാധിച്ചില്ല. എന്നാൽ ഇന്നത്തെ മുൻനിര നടന്മാരിൽ ധനുഷ് മാത്രമാണ് ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചും  പ്രശസ്തനായത്. ഇതിന് ഉദാഹരണമാണ് ഈ വർഷം പുറത്തിറങ്ങിയ 'തേരേ ഇഷ്ക് മേ' എന്ന ചിത്രം. ഈ ചിത്രം 100 കോടിയിലധികം കളക്ഷൻ നേടി എന്നാണ് റിപ്പോർട്ട്. ധനുഷ് അഭിനയിച്ച തെലുങ്ക് ചിത്രമായ 'കുബേര'യും 100 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. 

തെലുങ്കിൽ ഒരുങ്ങിയ 'ബാഹുബലി' എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിനെ തുടർന്നാണ് പാൻ ന്ത്യൻ ചിത്രങ്ങൾ ഒരുങ്ങാൻ തുടങ്ങിയത്. ഇതിനെ തുടർന്നാണ് സ്വന്തം ഭാഷയ്ക്ക് പുറമേ മറ്റ് ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കാനും,  പ്രശസ്തരാകാനും, വിജയിക്കാനും അഭിനേതാക്കൾ ആഗ്രഹിക്കുന്നത്. അങ്ങിനെയാണ്  തെലുങ്ക് സിനിമയിലെ പ്രഭാസ്, ജൂനിയർ എൻ.ടി.ആർ., രാം ചരൺ, കന്നഡ സിനിമയിലെ യാഷ്, ഋഷഭ് ഷെട്ടി തുടങ്ങിയ താരങ്ങൾ പ്രശസ്തരാരായത്.

 എന്നാൽ തമിഴ് സിനിമയിലെ പ്രശസ്ത താരങ്ങളായ  വിജയ്, അജിത്, വിക്രം, സൂര്യ, കാർത്തി, സിമ്പു, ശിവകാർത്തികേയൻ എന്നിവരെകൊണ്ട് 2025-ൽ ജനപ്രീതി നേടാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ധനുഷ് തമിഴിനപ്പുറം മറ്റ് ഭാഷകളിലും അഭിനയിച്ച്  ഒരു പാൻ ഇന്ത്യൻ താരമായി ശ്രദ്ധ നേടി വരികയാണ്. ഇത് തമിഴിലെ മറ്റുള്ള താരങ്ങൾക്കിടയിൽ സംസാര വിഷയവുമായിട്ടുണ്ട്. അതിനാൽ തമിഴ് സിനിമയിലെ ഇപ്പോഴത്തെ  ഒരേയൊരു പാൻ ഇന്ത്യൻ താരം ധനുഷ് തന്നെയാണ്.

Tags
Dhanush