Tuesday, 23 June 2026 | 09:48 PM

Latest

ദുൽഖർ സൽമാന് ജോഡിയാകുന്ന പുതുമുഖം...

05 May 2026 12:30 PM
ദുൽഖർ സൽമാന് ജോഡിയാകുന്ന പുതുമുഖം...

 

മലയാള സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ദുൽഖർ സൽമാൻ മലയാളത്തിന് പുറമെ തമിഴ്,  തെലുങ്ക് ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചു വരുന്ന താരമാണ്. മലയാള നടനാണെങ്കിലും, അദ്ദേഹത്തിന്റെ സിനിമകൾക്ക് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്യാറുണ്ട്.

 'കാന്ത' എന്ന തമിഴ് സിനിമയാണ് ദുൽഖർ സൽമാൻ അഭിനയിച്ച് അവസാനമായി പുറത്തുവന്നത്! ഇതിനെ തുടർന്ന്  ദുൽഖർ സൽമാൻ ഇപ്പോൾ 'ആകാശംലോ ഒക്ക താര' എന്ന തെലുങ്ക് ചിത്രത്തിലാണ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. സാത്വിക വീരവള്ളി എന്ന പുതുമുഖ നടിയാണ് ഇതിൽ ദുൽഖറിനൊപ്പം  നായികയായി അഭിനയിക്കുന്നത്. 

സാത്വികയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന വീഡിയോ ഈയിടെ  പുറത്തുവന്നിരുന്നു. തെലുങ്ക് സിനിമയിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ  ഗീത ആർട്‌സിനൊപ്പം സ്വപ്ന സിനിമാസ്, ലൈറ്റ് ബോക്‌സ് എന്നീ കമ്പനികളും സംയുക്തമായി  ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പവൻ സദിനേനി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് തമിഴിലെ പ്രശസ്ത സംഗീത സംവിധായകന്മാരിൽ ഒരാളായ ജി.വി. പ്രകാശ് ആണ് സംഗീതം നൽകുന്നത്. ഇനിയും പേരിടാത്ത  ഈ ചിത്രം  തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ റിലീസാകും എന്നുള്ള റിപ്പോർട്ടുമുണ്ട്.

Tags
Dulquer Salmaan Aakasamlo Oka Tara Satvika Veeravalli GV Prakash