Sunday, 26 July 2026 | 08:32 PM

Latest

ദുൽഖർ സൽമാന്റെ അടുത്ത തമിഴ് ചിത്രം?

05 May 2026 12:30 PM
ദുൽഖർ സൽമാന്റെ അടുത്ത തമിഴ് ചിത്രം?

 

'വായെ മൂടി പേശവും', 'ഓ കാതൽ കണ്മണി', 'കണ്ണും കണ്ണും കൊള്ളയടിത്താൽ', 'ഹേ സിനാമിക', 'കാന്ത' തുടങ്ങിയ തമിഴ് ചിത്രങ്ങൾക്ക് ശേഷം  മറ്റൊരു തമിഴ് സിനിമയിൽ നായകനായി  അഭിനയിക്കാനിരിക്കുകയാണ് ദുൽഖർ സൽമാൻ. മലയാള സിനിമകൾക്ക് പുറമേ തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിക്കാനും താല്പര്യം കാട്ടിവരുന്ന ദുൽഖർ സൽമാൻ അടുത്ത് പ്രശസ്ത സംവിധായകനായ അറ്റ്‌ലിയുടെ അസിസ്റ്റന്റ് ഡയറക്ടരായ കാർത്തികേയൻ വേലപ്പൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നായകനായി അഭിനയിക്കാനിരിക്കുന്നത്. 

 'സീ സ്റ്റുഡിയോസ്' ആണ് ഈ ചിത്രം നിർമ്മിക്കുന്നതെന്നും, തമിഴ് സിനിമയിലെ മുൻനിര സംഗീത സംവിധായകരിൽ ഒരാളായ ജി.വി.പ്രകാശ് കുമാറാണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നതെന്നുമുള്ള റിപ്പോർട്ടും ഉണ്ട്. അതേ സമയം ഈ ചിത്രത്തിന് 'കോലി' എന്ന് പേരിട്ടിരിക്കുന്നതായുള്ള വാർത്തയുമുണ്ട്! ഇതല്ലാതെ ഈ ചിത്രത്തിൽ നായികയായി അഭിനയിക്കാൻ കല്യാണി പ്രിയദർശനുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും,  അടുത്ത് തന്നെ ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും അതിനെ തുടർന്ന് മെയ് മാസത്തിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ്  ആരംഭിക്കുമെന്നും പറയപ്പെടുന്നുണ്ട്.

Tags
Dulquer Salmaan